വ്യാപാര പ്രമുഖനും സാമൂഹിക പ്രവർത്തകനുമായ പി.കെ ഹാഷിം ഹാജി അന്തരിച്ചു
എറണാകുളം ബ്രോഡ് വേയിലെ കേരള ബൊണാൻസ ഉടമയായിരുന്നു

കോഴിക്കോട്: എറണാകുളത്തെ വ്യാപാരപ്രമുഖനും സാമൂഹിക പ്രവർത്തകനുമായ പി.കെ ഹാഷിം ഹാജി (90) അന്തരിച്ചു. മുഴപ്പിലങ്ങാട് പി.കെ ഹൗസിൽ (ടിപ്ടോപ്പ്) പരേതനായ പി.കെ അബ്ദുറഹിമാന്റെയും കുഞ്ഞലീമയുടെയും മകനാണ്. എറണാകുളം ബ്രോഡ് വേയിലെ കേരള ബൊണാൻസ ഉടമയാണ്. എറണാകുളം ഇസ്‌ലാമിക് സെന്റർ, മദീന മസ്ജിദ് തുടങ്ങിയ സംരംഭങ്ങളുടെ ചെയർമാനും ജമാഅത്തെ ഇസ്‌ലാമിയുടെ മുൻകാല പ്രവർത്തകനുമാണ്.
കലൂർ, പാലാരിവട്ടം, ബ്രോഡ് വേ, എസ്.ആർ.എം റോഡ് തുടങ്ങിയ എറണാകുളത്തെ പല മസ്ജിദുകളുടെയും നിർമാണത്തിന് നേതൃത്വം നൽകി. മത സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. ഭാര്യ: എടക്കാട്ടെ പരേതയായ ശേഖിന്റകത്ത് പുതിയ പുരയിൽ ബീവി. മക്കൾ നസീർ ഹാഷിം, ഹാജറ ഹാഷിം, അനീസ് ഹാഷിം, സുഹൈൽ ഹാഷിം (ജമാഅത്തെ ഇസ്‌ലാമി കൊച്ചി സിറ്റി സെക്രട്ടറി), ജബീറ ഹാഷിം, റയീസ് ഹാഷിം. മരുമക്കൾ: കെ.സി അബ്ദുല്ലത്തീഫ് ചേന്ദമംഗലൂർ, സിസുലിൻ കോഴിക്കോട്, ഹഫ്സ കോഴിക്കോട്, അൻസാം എറണാകുളം, തൻസീർ കോഴിക്കോട്, സാറ ആലുവ. സഹോദരങ്ങൾ: പി.കെ അബ്ദുറബ്ബ്, പരേതരായ പി.കെ അബ്ദുൽ അസീസ് ഹാജി, പി.കെ അബൂബക്കർ ഹാജി, അബ്ദുൽ വാഹിദ് മാസ്റ്റർ, ആയിശ, ശംസുന്നിസ, മുഹമ്മദ്. മൃതദേഹം ഇപ്പോൾ കോഴിക്കോട് ടാഗോർ ഹാളിന് സമീപം 'ഓയിസ്റ്റർ ബേ' യിൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30 ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും.
Adjust Story Font
16

