Quantcast

ഒന്നാമനാവില്ലെന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം: ലീഗിൽ അമ്പരപ്പ്

പുനസംഘടനയിലേക്ക് നീങ്ങുന്ന മുസ്‌ലിം ലീഗിൽ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനത്തെ കുറിച്ച് ചർച്ചകൾ സജീവമായി

MediaOne Logo

Web Desk

  • Published:

    2 May 2022 2:20 AM GMT

ഒന്നാമനാവില്ലെന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം: ലീഗിൽ അമ്പരപ്പ്
X

മലപ്പുറം: ഇന്നി ഒന്നാമനാവില്ല എന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം ലീഗ് കേന്ദ്രങ്ങളിലുയർത്തിയത് അമ്പരപ്പ്. പുനസംഘടനയിലേക്ക് നീങ്ങുന്ന മുസ്‌ലിം ലീഗിൽ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനത്തെ കുറിച്ച് ചർച്ചകൾ സജീവമായി.

കോൺഗ്രസ് ദേശീയ നേതൃത്വത്തെയും യു.ഡി.എഫിനെക്കുറിച്ച കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണവും മുന്നണിമാറ്റ ചർച്ചകളുടെ സൂചനയാണോയെന്ന സംശയവും ഉയർത്തുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ കുഞ്ഞാലികുട്ടിയല്ലാതെ മറ്റൊരു രാഷ്ട്രീയ നേതൃത്വം മുസ്‌ലിം ലീഗിനില്ലായിരുന്നു. ഒരു പുനസംഘടന മുന്നിൽ നിൽക്കെയാണ് ഇനി ഒന്നാമനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നത്.

റിട്ടയർമെന്റിന്റെ സൂചനയായി ഇതിനെ കാണാൻ കഴിയുമെന്ന് നിരീക്ഷിക്കുന്നവരുണ്ട്. അതേസമയം പാര്‍ലമെന്റില്‍ നിന്ന് നിയമസഭയിലേക്ക് വന്നതുപോലെ വീണ്ടും സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ലീഗ് പ്രതിപക്ഷത്തിരിക്കുന്ന, വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തിൽ കുഞ്ഞാലിക്കുട്ടിയെ പിറകിലേക്ക് മാറ്റി നിർത്തി മുന്നോട്ടുപോകാൻ പാർട്ടിക്കാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

യു.ഡി.എഫ് കൂടുതൽ സജീവമാകേണ്ടതുണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമർശങ്ങൾക്ക് നിരീക്ഷകർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇടതുമുന്നണിയുടെ ക്ഷണം തള്ളുമ്പോഴും ലീഗിൽ മുന്നണി മാറ്റ ചർച്ചയുടെ വാതിൽ അടഞ്ഞിട്ടില്ലെന്നാണ് കരുതുന്നത്. ജഹാംഗീർപുരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കോൺഗ്രസ് ഇടപെടലിലെ മന്ദത ന്യൂനപക്ഷങ്ങൾക്കിടയിൽ അതൃപ്തി പരത്തിയിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാനത്തെ ഭരണമാറ്റ സാധ്യതകളും ലീഗിനകത്ത് ചർച്ചയാകുന്നുണ്ടെന്ന സൂചനയും കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ നൽകുന്നു.

Summary-PK Kunhalikutty Reaction Over His Role In IUML

TAGS :

Next Story