Quantcast

സെമിനാറിൽ ആരൊക്കെ പങ്കെടുക്കും എന്ന ചർച്ചക്ക് പ്രസക്തിയില്ല; ഏക സിവിൽകോഡിനെ ഒരുമിച്ച് എതിർക്കണം: പി.കെ കുഞ്ഞാലിക്കുട്ടി

പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവർക്കെതിരെ കേസെടുത്തതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാൻ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല.

MediaOne Logo

Web Desk

  • Published:

    7 July 2023 8:42 PM IST

pk kunjalikkutty about protest against uniform civil code
X

കോഴിക്കോട്: ഏക സിവിൽകോഡ് വിഷയത്തിൽ ഐക്യത്തെ തകർക്കുന്ന ചർച്ചയാണ് കേരളത്തിൽ നടക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഏക സിവിൽകോഡല്ല കേരളത്തിലെ പ്രശ്‌നം, സെമിനാറിൽ ആരൊക്കെ പങ്കെടുക്കും എന്നതാണ്. ആ ചർച്ച തന്നെ അപ്രസക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോൺഗ്രസ് ആണ് ദേശീയ തലത്തിൽ ഏക സിവിൽകോഡിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകേണ്ടത്. അതിൽ സി.പി.എം ഉണ്ടാകും. ഡൽഹിയിൽ എല്ലാവരും ഒരുമിച്ച് നിൽക്കും. സി.പി.എം സെമിനാറിലേക്ക് ക്ഷണിച്ചാൽ അപ്പോൾ നിലപാട് പറയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവർക്കെതിരെ കേസെടുത്തതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. അത് കുറേ ഓടിയ ചോദ്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

TAGS :

Next Story