Quantcast

കൈപ്പത്തി ചിഹ്നം നൽകരുതെന്ന് ഒരു വിഭാഗം; പി.കെ ശശി സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും

ചിഹ്നം ഉപയോഗിച്ചുള്ള പി.കെ ശശിയുടെ പ്രചരണ പോസ്റ്ററുകളും ഫ്ലക്സുകളും ഒറ്റപ്പാലം മണ്ഡലത്തിൽ വ്യാപകമായി പതിപ്പിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    21 March 2026 9:38 AM IST

കൈപ്പത്തി ചിഹ്നം നൽകരുതെന്ന് ഒരു വിഭാഗം; പി.കെ ശശി സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും
X

പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പി.കെ ശശി സ്വതന്ത്ര ചിഹ്നത്തത്തിൽ മത്സരിക്കും. കൈപ്പത്തി ചിഹ്നം ശശിക്ക് നൽകരുതെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ ആവശ്യം നേതൃത്വം അംഗീകരിക്കുകയായിരുന്നു.

പ്രശ്നം പരിഹാരത്തിന് കോൺഗ്രസിൽ ചേരാൻ നേതൃത്വം ശശിയോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. ഇതോടെയാണ് സ്വതന്ത്രചിന്തത്തിൽ മത്സരിക്കാൻ പി.കെ ശശി തീരുമാനിച്ചത്. ചിഹ്നം ഉപയോഗിച്ചുള്ള പി.കെ ശശിയുടെ പ്രചരണ പോസ്റ്ററുകളും ഫ്ലക്സുകളും ഒറ്റപ്പാലം മണ്ഡലത്തിൽ ഇന്നലെ വ്യാപകമായി പതിപ്പിച്ചിരുന്നു. കോൺ​ഗ്രസ് ചിഹ്നത്തിൽ സിപിഎം വോട്ട് കിട്ടില്ലെന്നാണ് എതിർക്കുന്നവർ പറയുന്നത്.

ഏറെക്കാലമായുള്ള മറ്റൊരു പുകച്ചിലിനൊടുവിലാണ് ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി.കെ ശശി സിപിഎമ്മിൽ നിന്ന് പുറത്തുപോയത്. പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് ശശിയുടെ പുറത്തേക്ക് പോക്ക്. ഇമ്പിച്ചി ബാവയും ശിവദാസനേയും പോലുള്ള മഹാന്മാര്‍ ഇരുന്ന കസേരയില്‍ സ്പിരിറ്റ് കച്ചവടക്കാരന്‍ ഇരിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. പാലക്കാട് ജില്ലയിലെ ഡിവൈഎഫ്‌ഐ നേതൃത്വത്തിനെതിരെ അദ്ദേഹം വളരെ ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചു. ജില്ലാ കമ്മിറ്റിയിലെ ചിലര്‍ യുവജനങ്ങള്‍ക്ക് കഞ്ചാവും മദ്യവും നല്‍കുന്നുണ്ടെന്നാണ് ശശി പറഞ്ഞത്. രണ്ടു വര്‍ഷത്തോളമായി സിപിഎമ്മുമായി അകന്നുകഴിയുന്ന പി.കെ ശശി കഴിഞ്ഞ മാസം കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെയാണ് വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ച് ഒറ്റപ്പാലത്ത് സ്ഥാനാർഥിയായത്.

TAGS :

Next Story