Quantcast

സിപിഎം അസംതൃപ്തരുമായി ചർച്ചകൾ ആരംഭിച്ചു; പി.കെ ശശിയുടെ മാക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ സംസ്ഥാന തലത്തിലേക്കും വ്യാപിപ്പിക്കും

സംസ്ഥാന തലത്തിൽ സംഘടനാ സംവിധാനം നിലവിൽ വന്ന ശേഷമായിരിക്കും രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുക.

MediaOne Logo

Web Desk

  • Updated:

    2026-03-06 03:18:12.0

Published:

6 March 2026 7:06 AM IST

സിപിഎം അസംതൃപ്തരുമായി ചർച്ചകൾ ആരംഭിച്ചു; പി.കെ ശശിയുടെ മാക്സിസ്റ്റ്  ജനാധിപത്യ കൂട്ടായ്മ സംസ്ഥാന തലത്തിലേക്കും വ്യാപിപ്പിക്കും
X

പാലക്കാട്: പി.കെ ശശിയുടെ നേതൃത്വത്തിൽ പാലക്കാട് രൂപീകരിച്ച മാക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ സംസ്ഥാന തലത്തിലേക്കും വ്യാപിപ്പിക്കും. സിപിഎം അസംതൃപ്തരുമായി ചർച്ചകൾ ആരംഭിച്ചു. സംസ്ഥാന തലത്തിൽ സംഘടനാ സംവിധാനം നിലവിൽ വന്ന ശേഷമായിരിക്കും രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുക.

പാലക്കാട് നടന്ന കൺവെൻഷനിൽ സിപിഎം മുൻ ഏരിയ സെക്രട്ടറി, ലോക്കൽ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറിമാർ, പഞ്ചായത്ത് പ്രസിഡൻ്റുമാർ തുടങ്ങിയവരെല്ലാം പങ്കെടുത്തു. മറ്റ് ജില്ലകളിലും സിപിഎംമായി അകന്ന് നിൽക്കുന്ന വ്യക്തികൾ ഉണ്ട്. ഇവരുമായി ചർച്ച നടത്തി മാക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മയിലേക്ക് കൊണ്ടുവരാൻ ശ്രമം ആരംഭിച്ചു.

സിപിഎം സംസ്ഥാന നേതൃതലത്തിൽ പ്രവർത്തിച്ചവരും മുൻ മന്ത്രിമാരും അടക്കമുള്ള പലരും സിപിഎമ്മിൽ സജീവമല്ലാതെ മാറി നിൽക്കുന്നുണ്ട്. ഇത്തരം ആളുകളെ കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്. പല കാരണങ്ങളാൽ പാർട്ടിയിൽ അച്ചടക്ക നടപടി നേരിട്ട പല പ്രമുഖരും മാക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ പ്രവർത്തകരുമായി ആശയവിനമയം നടത്തി കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് ആദർശം ഉയർത്തി പിടിച്ച് മുന്നോട്ട് പോകുന്ന പാർട്ടിയായി മാക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ മാറ്റാനാണ് ശ്രമം .

ഇതോടെ സിപിഎം അടക്കമുള്ള ഇടതുപക്ഷ പാർട്ടികളുമായി മുൻപ് സഹകരിച്ചിരുന്നവരെ ഒപ്പം ചേർക്കാമെന്നാണ് പി.കെ ശശിയുടെ നേതൃത്വത്തിലുള്ള സംഘടനയുടെ പ്രതീക്ഷ . യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കാനും ധാരണയായിട്ടുണ്ട്. മാക്സിസിറ്റ് ജനാധിപത്യ കൂട്ടായ്മയുടെ സ്ഥാനാർഥിയായി ഒറ്റപ്പാലത്ത് മത്സരിക്കുന്ന പി.കെ ശശിയെ യുഡിഎഫ് പിന്തുണക്കും.


TAGS :

Next Story