ഇടുക്കി ഉടുമ്പൻചോലയിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു
തമിഴ്നാട് തേനി സ്വദേശി ലീലാവതിയാണ് മരിച്ചത്

ഇടുക്കി: ഇടുക്കി ഉടുമ്പൻ ചോലയിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. തമിഴ്നാട് തേനി സ്വദേശി ലീലാവതിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടു കൂടിയായിരുന്നു അപകടം.
ഭക്ഷണം കഴിച്ചശേഷം തോട്ടത്തിൽ പണിയെടുക്കുന്നതിനിടയിലാണ് അപകടം നടന്നത്. മേഖലയിൽ രണ്ട് ദിവസമായി ശക്തമായ മഴയും കാറ്റും തുടരുകയാണ്. ഇത് വകവയ്ക്കാതെ തോട്ടം ഉടമ പണിയെടുപ്പിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സമീപ തോട്ടങ്ങളിൽ എല്ലാം പണി നിർത്തിവച്ചിരുന്നു.
Next Story
Adjust Story Font
16

