Quantcast

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: മലപ്പുറത്ത് 8,338 വിദ്യാർത്ഥികൾ പുറത്ത്

അപേക്ഷ നൽകിയ 9,707 പേരിൽ 1,392 പേർക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-07-23 17:05:14.0

Published:

23 July 2023 3:04 PM GMT

Crisis in Malabar despite completion of Plus One 1st supplementary allotment
X

മലപ്പുറം: പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. മലപ്പുറത്ത് 8,338 വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിച്ചിട്ടില്ല. അപേക്ഷ നൽകിയ 9,707 പേരിൽ 1,392 പേർക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്.

പ്ലസ് വൺ ക്ലാസുകൾ തുടങ്ങി ഒരു മാസം പിന്നിടുമ്പോഴും മലപ്പുറത്ത് സീറ്റ് പ്രതിസന്ധി തുടരുകയാണ്. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 9,707 പേരാണ് അപേക്ഷിച്ചത്. പ്രവേശനം ലഭിച്ചതാകട്ടെ 1,392 പേർക്ക് മാത്രം. സെൽഫ് ഫൈനാൻസിംഗ് സ്‌കൂളുകളിൽ നേരത്തെ തന്നെ കുട്ടികൾ അഡ്മിഷൻ എടുക്കുകയും ചെയ്തിരുന്നു. അഡ്മിഷൻ എടുക്കാത്ത വിദ്യാർത്ഥികളുടെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും സമാനമായ അവസ്ഥയാണുള്ളത്.

TAGS :

Next Story