Quantcast

പ്ലസ് വൺ പ്രവേശനം; രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന്

ഈ മാസം 8 മുതൽ 21 വരെയാണ് രണ്ടാം അലോട്ട്മെന്‍റ് പട്ടികയിലുള്ളവരുടെ പ്രവേശന നടപടികൾ നടക്കുക

MediaOne Logo

Web Desk

  • Updated:

    2021-10-06 01:09:32.0

Published:

6 Oct 2021 1:08 AM GMT

പ്ലസ് വൺ പ്രവേശനം; രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന്
X

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ് പട്ടിക ആണ് പ്രസിദ്ധീകരിക്കുന്നത്.

മറ്റന്നാൾ മുതൽ ഈ മാസം 21 വരെയാണ് രണ്ടാം അലോട്ട്മെന്‍റ് പട്ടികയിലുള്ളവരുടെ പ്രവേശന നടപടികൾ നടക്കുക. പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷമാണെന്ന പരാതികൾക്കിടെയാണ് രണ്ടാം അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കുന്നത്.

4,65,219 പേർ ആകെ അപേക്ഷിച്ചപ്പോൾ 2,18,418 പേരാണ് ഒന്നാം അലോട്ട്മെന്‍റ് പട്ടികയില്‍ ഇടം പിടിച്ചത് .

TAGS :

Next Story