പ്ലസ് വൺ പ്രവേശനം; അവസാന അലോട്ട്മെന്റ് ഇന്ന്
ബുധനാഴ്ചയാണ് ക്ലാസ്സുകൾ ആരംഭിക്കുക

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അലോട്ട്മെന്റ് ഇന്ന്. നാളെ ആരംഭിക്കുന്ന പ്രവേശന നടപടികൾ മറ്റന്നാള്‍ വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. മൂന്നാം അലോട്ട്മെന്‍റ് ലിസ്റ്റിൽ താൽക്കാലിക പ്രവേശനത്തിന് അവസരം ഉണ്ടാകില്ല.
ഒന്നും രണ്ടും അലോട്ട്മെന്റ് പ്രകാരം താൽക്കാലിക പ്രവേശനം നേടിയവർ ഇത്തവണ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന നടപടികൾ പൂർത്തിയായാൽ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷ ക്ഷണിക്കും. ബുധനാഴ്ചയാണ് ക്ലാസ്സുകൾ ആരംഭിക്കുക.
Next Story
Adjust Story Font
16

