Quantcast

പ്ലസ് വണ്‍ പരീക്ഷ വെള്ളിയാഴ്ച; നടത്തിപ്പിനായുള്ള മാര്‍ഗനിര്‍ദേശങ്ങളായി

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടി എല്ലാ വിദ്യാലയങ്ങളിലും മേഖലാ ഉപമേധാവിമാരുടെ നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കും.

MediaOne Logo

Web Desk

  • Updated:

    2021-09-21 01:37:43.0

Published:

21 Sep 2021 12:44 AM GMT

പ്ലസ് വണ്‍ പരീക്ഷ വെള്ളിയാഴ്ച; നടത്തിപ്പിനായുള്ള മാര്‍ഗനിര്‍ദേശങ്ങളായി
X

ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷ നടത്തിപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങളായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. കോവിഡിന്‍റെ പശ്ചാത്തലത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും പരീക്ഷ. വെള്ളിയാഴ്ചയാണ് പരീക്ഷ ആരംഭിക്കുന്നത്.

പരീക്ഷാ ഹാളും സ്കൂൾ പരിസരവും ശുചിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും ആരോഗ്യവകുപ്പ്, സന്നദ്ധസംഘടനകൾ, അഗ്നിശമന സേനാവിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹായം പ്രയോജനപ്പെടുത്തും. വിദ്യാർത്ഥികൾക്ക് സ്കൂളിലേക്ക് പ്രവേശിക്കാൻ ഒരു വാതിൽ മാത്രമാകും ഉണ്ടാകുക. പ്രവേശന കവാടത്തിൽ തന്നെ സാനിറ്റൈസർ നൽകാനും തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനമുണ്ടാകും. പരീക്ഷ എഴുതാനെത്തുന്ന വിദ്യാർഥികൾ യൂണിഫോം ധരിക്കണമെന്ന് നിർബന്ധമില്ല.

സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾ ശാരീരിക അകലം പാലിക്കുന്നുണ്ടെന്നും മാസ്ക് ധരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. കോവിഡ് പോസിറ്റീവ് ആയ വിദ്യാർഥികൾക്കും രോഗ ലക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍ക്കും പരീക്ഷയെഴുതാന്‍ പ്രത്യേക ക്ലാസ് മുറി സജ്ജീകരിക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടി എല്ലാ വിദ്യാലയങ്ങളിലും മേഖലാ ഉപമേധാവിമാരുടെ നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കും. വായുസഞ്ചാരവും വെളിച്ചവും ഉള്ള ക്ലാസ് മുറികളാകും പരീക്ഷയ്ക്ക് ഉപയോഗിക്കുക.

TAGS :

Next Story