Quantcast

പ്ലസ് വൺ പരീക്ഷകൾ മാറ്റി; പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടക്കും

ജൂൺ രണ്ടിന് നടത്താൻ തീരുമാനിച്ചിരുന്ന പ്ലസ് വൺ പരീക്ഷയാണ് മാറ്റിയത്

MediaOne Logo

Web Desk

  • Updated:

    2022-04-22 14:01:12.0

Published:

22 April 2022 12:46 PM GMT

പ്ലസ് വൺ പരീക്ഷകൾ മാറ്റി; പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടക്കും
X

ഈ വർഷത്തെ പ്ലസ് വൺ പരീക്ഷകൾ മാറ്റി. പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടക്കും. സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും. ഹയർ സെക്കൻഡറി അധ്യാപകർ മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം കുറയ്ക്കാനും തീരുമാനമായി .

ജൂൺ രണ്ടിന് നടത്താൻ തീരുമാനിച്ചിരുന്ന പ്ലസ് വൺ പരീക്ഷയാണ് മാറ്റിയത്. ഫോക്കസ് ഏരിയ ഒഴിവാക്കിയതിനാൽ കുട്ടികൾക്ക് പഠനത്തിന് കൂടുതൽ സമയം നൽകുന്നതിനാണ് തീരുമാനം. ജൂൺ ഒന്നിന് സംസ്ഥാന വ്യാപകമായി പ്രവേശനോത്സവം നടത്തും. ഈ വർഷത്തെ പാഠപുസ്തകവിതരണം അടുത്ത വ്യാഴാഴ്ച ആരംഭിക്കും. സ്കൂൾ യൂണിഫോം സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം. എന്നാൽ വിവാദമാകരുതെന്നും മന്ത്രി പറഞ്ഞു.

ഹയർ സെക്കന്ററി മൂല്യ നിർണ്ണയത്തിൽ ഉത്തരക്കടലാസുകളുടെ എണ്ണം കുറയ്ക്കാനും തീരുമാനം

TAGS :

Next Story