പ്ലസ് വൺ ആദ്യഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം നാളെ മുതൽ
18-നാണ് ഈ അധ്യായന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക

തിരുവനന്തപുരം:പ്ലസ് വൺ ആദ്യഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം നാളെ മുതൽ ആരംഭിക്കും. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണി വരെ ലിസ്റ്റിൽ ഉള്ളവർക്ക് പ്രവേശനം നേടാം. അലോട്ട്മെന്റ് ലഭിച്ചവർ പത്താം ക്ലാസ് യോഗ്യത സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായെത്തി സ്ഥിരം പ്രവേശനമൊ, താൽക്കാലിക പ്രവേശനമോ നേടണം. താൽക്കാലിക പ്രവേശനം നേടുന്നവർ ഫീസ് അടയ്ക്കേണ്ടതില്ല. രണ്ടാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് ജൂൺപത്തിനും മൂന്നാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് 16 നും പ്രസിദ്ധീകരിക്കും. 18നാണ് ഈ അധ്യായന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക.
Next Story
Adjust Story Font
16

