മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ഇത്തവണയും പരിഹാരമില്ല; ആദ്യഘട്ട അലോട്ട്മെന്റിൽ പുറത്തായത് ഒരുലക്ഷത്തിലേറെ പേർ
ഒഴിവ് വരുന്ന സീറ്റുകൾ നികത്തിയാലും 76470 വിദ്യാർത്ഥികൾക്ക് തുടർപഠനം നിഷേധിക്കപ്പെടും

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ഇത്തവണയും പരിഹാരമില്ല. ആദ്യ ഘട്ട അലോട്ട്മെൻ്റിൽ മലബാർ ജില്ലകളിൽ നിന്ന് പുറത്തായത് പുറത്തായത് 120606 വിദ്യാർഥികളാണ്. ഒഴിവ് വരുന്ന സീറ്റുകൾ നികത്തിയാലും 76470 വിദ്യാർത്ഥികൾക്ക് തുടർപഠനം നിഷേധിക്കപ്പെടും. താൽക്കാലിക ബാച്ചുകൾ, ആനുപാതിക വർധനവ് തുടങ്ങിയ പൊടിക്കൈകൾ കൊണ്ട് മാത്രം പ്രതിസന്ധി പരിഹരിക്കാനാകില്ല. കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനത്തെ ഈ അധ്യാന വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ ആരംഭിക്കും. ആദ്യ അലോട്ട്മെന്‍റ് ലഭിച്ചവർക്ക് രാവിലെ 10 മണി മുതൽ വ്യാഴാഴ്ച വൈകിട്ട് 5 മണി വരെ പ്രവേശനം നേടാം.
പത്താം ക്ലാസ് യോഗ്യത സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായാണ് പ്രവേശനത്തിന് എത്തേണ്ടത്. അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർ സ്ഥിരം പ്രവേശനമൊ, താൽക്കാലിക പ്രവേശനമോ നേടണം. താൽക്കാലിക പ്രവേശനം നേടുന്നവർ ഫീസ് അടയ്ക്കേണ്ടതില്ല. രണ്ടാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് ജൂൺ 10നും മൂന്നാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് 16 നും പ്രസിദ്ധീകരിക്കും. 18നാണ് ഈ അധ്യായന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക.
Adjust Story Font
16

