Quantcast

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി തെക്കൻ ജില്ലകളിലും; ഫുൾ എ പ്ലസുകാർ രണ്ടാം അലോട്ട്മെന്റിലും പുറത്ത്

ആദ്യ അലോട്ട്മെന്റ് തന്നെ അഡ്മിഷൻ ഉറപ്പായും ലഭിക്കുമെന്ന് കരുതിയിരുന്നെന്ന് ഹന്ന പറയുന്നു

MediaOne Logo

Web Desk

  • Updated:

    2023-06-27 05:35:54.0

Published:

27 Jun 2023 5:14 AM GMT

Plus one seat crisis
X

പത്തനംതിട്ട: പ്ലസ് വൺ പ്രവേശന പ്രതിസന്ധി തെക്കൻ ജില്ലകളിലും. ഫുൾ എ പ്ലസ് നേടിയിട്ടും അഡ്മിഷൻ കിട്ടാത്ത വേദനയിലാണ് പത്തനംതിട്ട കാട്ടൂർപേട്ട സ്വദേശി ഹന്നാ ഫാത്തിമ. രണ്ടാം അലോട്ട്മെന്റിലും പഠിച്ച സ്കൂളിൽ പോലും ഹന്നയ്ക്ക് പ്രവേശനം കിട്ടിയില്ല..

മൂന്ന് സ്കൂളുകളിലാണ് ഹന്ന ഇഷ്ട വിഷയമായ സയൻസിന് ഓപ്ഷൻ നൽകിയത്. ആദ്യ അലോട്ട്മെന്റ് തന്നെ അഡ്മിഷൻ ഉറപ്പായും ലഭിക്കുമെന്ന് കരുതിയിരുന്നെന്ന് ഹന്ന പറയുന്നു.എന്നാല്‍ രണ്ടാം അലോട്ട്മെന്‍റ് വന്നപ്പോഴും എവിടെയും സീറ്റ് ലഭിച്ചില്ല.

ഏറെ വിഷമത്തിലായ മകളെ ആശ്വസിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് മാതാപിതാക്കൾ. പത്തനംതിട്ട ജില്ലയിൽ പ്ലസ് വണിന് മുന്‍ വർഷങ്ങളിൽ 4,000 ഓളം സീറ്റുകൾ അധികം ഉണ്ടായിരുന്നു. ഭൂരിഭാഗം പേരും ഓപ്ഷൻ നൽകുന്നത് സയൻസ് വിഷയങ്ങൾക്കും നഗര കേന്ദ്രീകൃതമായ സ്കൂളുകൾക്കുമാണ്. താലൂക്കും, തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയും, ബോണസ് മാർക്കും പരിഗണിക്കുമ്പോഴാണ് കുട്ടികൾക്ക് മുൻഗണന ലഭിക്കുന്നത്.


TAGS :

Next Story