Quantcast

സാമുദായിക സംവരണം വർഗീയത വളർത്തുമെന്ന പാഠപുസ്തക വാദം സവർണ ഹിന്ദുത്വത്തിൻ്റേത്- റസാഖ് പാലേരി

കുറ്റകരമായ പുസ്തകം തയ്യാറാക്കിയവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2024-02-23 13:09:10.0

Published:

23 Feb 2024 1:07 PM GMT

സാമുദായിക സംവരണം വർഗീയത വളർത്തുമെന്ന പാഠപുസ്തക വാദം സവർണ ഹിന്ദുത്വത്തിൻ്റേത്- റസാഖ് പാലേരി
X

കോഴിക്കോട്: സാമുദായിക സംവരണം സാമൂഹിക വിപത്താണെന്നും അത് വർഗീയത വളർത്തുമെന്നുമുള്ള പ്ലസ് വൺ പാഠപുസ്തകത്തിലെ പരാമർശങ്ങൾ സവർണ ഹിന്ദുത്വത്തിൻ്റേതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. ഭരണഘടനാവിരുദ്ധ വാദങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ഇത്തരം ബോധപൂർവമായ ശ്രമങ്ങളെ ശക്തമായി ചെറുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"സാമുദായിക സംവരണം വർഗീയത സൃഷ്ടിക്കുമെന്നും പകരം സാമ്പത്തിക സംവരണം നടപ്പിലാക്കുകയാണ് വേണ്ടതെന്നുമുള്ള സംഘപരിവാർ നിലപാടാണ് എസ്.സി.ഇ.ആർ.ടി ഓൺലൈനിൽ അപ്‍ലോഡ് ചെയ്തിരിക്കുന്ന പ്ലസ് വണ്‍ പാഠപുസ്തകത്തിൽ ഉന്നയിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം വേണമെന്ന വാദമുന്നയിക്കുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് വിലകൽപ്പിക്കാത്ത ആർ.എസ്.എസിനെപ്പോലുള്ള ഹിന്ദുത്വവാദികളും സവർണാധിപത്യ ശക്തികളുമാണ്. അതിനെ സഹായിക്കുന്ന രീതിയിൽ സാമുദായിക സംവരണത്തിന് വർഗീയ ചാപ്പ കുത്തുന്ന എസ്.സി.ഇ.ആർ.ടിയുടെ നടപടിയിൽ സർക്കാർ നിലപാട് വ്യക്തമാക്കണം"

സാമൂഹ്യനീതി നിഷേധിക്കുന്നതും ഭരണഘടനാ തത്വങ്ങൾ ലംഘിക്കുന്നതുമായ വിധ്വംസക ചിന്തകൾ വിദ്യാർഥികളിൽ കുത്തിവെക്കുകയെന്ന ഹിന്ദുത്വ അജണ്ടയാണ് ഈ പുസ്തകം തയ്യാറുക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. ബി.ജെ.പിയുടെ സവർണ സംവരണം കേരളത്തിൽ ആവേശത്തിൽ നടപ്പിലാക്കിയ ഇടതുസർക്കാർ നയമാണ് ഇങ്ങനെ നീങ്ങാൻ എസ്.സി.ഇ.ആർ.ടിയെ പ്രേരിപ്പിച്ചത്. ഭരണഘടനാ വിരുദ്ധവും വിദ്വേഷം വളർത്തുന്നതുമായ കാര്യങ്ങൾ പാഠപുസ്തകത്തിലൂടെ തലമുറകളിലേക്ക് പടർത്തുന്ന കേന്ദ്രസർക്കാർ നയം കേരള സർക്കാരും ആവർത്തിക്കുകയാണ്. സംഘപരിവാർ വാദം കുത്തിത്തിരുകിയ പാഠപുസ്തകം വെബ്സൈറ്റിൽ നിന്ന് അടിയന്തിരമായി പിൻവലിച്ച് കേരളത്തോട് മാപ്പ് പറയുകയും കുറ്റകരമായ പുസ്തകം തയ്യാറാക്കിയവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story