Quantcast

പ്ലസ്ടു പരീക്ഷാ ഫലപ്രഖ്യാപനം നാളെ രാവിലെ 11ന്

99.26 ആണ് ഇത്തവണത്തെ എസ്.എസ്.എല്‍.സി വിജയ ശതമാനം

MediaOne Logo

Web Desk

  • Updated:

    2022-06-20 12:02:02.0

Published:

20 Jun 2022 11:59 AM GMT

പ്ലസ്ടു പരീക്ഷാ ഫലപ്രഖ്യാപനം നാളെ രാവിലെ 11ന്
X

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലമാണ് നാളെ പുറത്തുവരുന്നത്. രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റ് പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തും.

ഇത്തവണത്തെ എസ്.എസ്.എല്‍.സി ഫലം കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 99.26 ശതമാനമാണ് വിജയ ശതമാനം. 4,23303 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 0.21 ശതമാനം കുറവുണ്ട്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവുണ്ട്.

ഔദ്യോഗിക പ്ലസ്ടു ഫലപ്രഖ്യാപനത്തിനുശേഷം ഉച്ചയ്ക്ക് 12 മണി മുതൽ താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ലഭ്യമാകും:

വെബ്‌സൈറ്റ് ലിങ്കുകൾ

www.results.kerala.gov.in

www.examresults.kerala.gov.in

www.dhsekerala.gov.in

www.keralaresults.nic.in

www.prd.kerala.gov.in

www.results.kite.kerala.gov.in

മൊബൈൽ ആപ്പുകൾ

SAPHALAM 2022

iExaMS-Kerala

PRD Live

പി.ആർ.ഡി ലൈവ് ആപ്പിൽ ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാൽ മതി. വിശദമായ ഫലം ലഭിക്കും. മൊബൈൽ ആപ്പായ പി.ആർ.ഡി ലൈവ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

Summary: Plus two exam results 2022 will be declared tomorrow

TAGS :

Next Story