Quantcast

പ്ലസ്ടു വിദ്യാർഥിനി എം.ബി.ബി.എസ് ക്ലാസിലിരുന്ന സംഭവം; തിരക്കിനിടയിൽ തെറ്റായി പേര് ഹാജർ ബുക്കിൽ ചേർത്തതാണെന്ന് മെഡിക്കൽ കോളജ്

സംഭവത്തിൽ കോഴ്‌സ് കോർഡിനേറ്ററോടും അധ്യാപകരോടും പ്രിൻസിപ്പൽ വിശദീകരണം തേടി

MediaOne Logo

Web Desk

  • Updated:

    2022-12-09 09:55:50.0

Published:

9 Dec 2022 7:27 AM GMT

പ്ലസ്ടു വിദ്യാർഥിനി എം.ബി.ബി.എസ് ക്ലാസിലിരുന്ന സംഭവം; തിരക്കിനിടയിൽ  തെറ്റായി പേര് ഹാജർ ബുക്കിൽ ചേർത്തതാണെന്ന് മെഡിക്കൽ കോളജ്
X

കോഴിക്കോട്: പ്രവേശനം നേടാത്ത വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളജിലെ ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസിലിരുന്ന സംഭവത്തിൽ കോഴ്‌സ് കോർഡിനേറ്ററോടും അധ്യാപകരോടും പ്രിൻസിപ്പൽ വിശദീകരണം തേടി. മൂന്ന് ദിവസമാണ് ക്ലാസിലിരുന്നതെന്നും അഡ്മിറ്റ് കാർഡ് നൽകിയിരുന്നില്ലെന്നും മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ കെ.ജി സജിത് കുമാർ പറഞ്ഞു. രണ്ടാം അലോട്‌മെന്റിലാണ് വിദ്യാർഥിനി വന്നത്. രാവിലെ കുട്ടികൾ ഒരുമിച്ചുവന്നപ്പോൾ താത്കാലികമായി പേര് എഴുതുകയായിരുന്നുവെന്നും വൈസ് പ്രിൻസിപ്പൽ വ്യക്തമാക്കി.

എം ബി ബി എസ് രണ്ടാം ഘട്ട അലോട്ട്‌മെന്റില് പ്രവേശനം നേടിയ വിദ്യാർഥികൾക്കൊപ്പം നവംബർ 29നാണ് പ്രവേശനം നേടാത്ത കുട്ടിയും ക്ലാസിലെത്തിയത്. നാലു ദിവസം ക്ലാസിലിരുന്നു. വിവരം പുറത്തറിഞ്ഞതിന് പിന്നാലെ വിദ്യാർഥിനിയും ക്ലാസ് വിട്ടു.

കോളജ് യൂനിയൻ ഭാരവാഹിയാണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. കോഴ്‌സ് കോർഡിനേറ്ററോടും വകുപ്പ് മേധാവികളോടും ക്ലാസ് അധ്യാപകനോടും വിശദീകരണം തേടിയ പ്രിൻസിപ്പിൽ ഡി.എം.ഇക്ക് റിപ്പോർട്ടും നൽകി. പൊലീസിനും വിവരം നൽകി. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചകാര്യം വിദ്യാർഥിനി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

TAGS :

Next Story