Quantcast

പ്ലസ്‌വൺ പ്രവേശനം ഇന്ന് മുതൽ: മുന്നാക്ക സംവരണ സീറ്റുകളിൽ അപേക്ഷകൾ കുറവ്

ഈഴവ-മുസ് ലിം വിഭാഗങ്ങൾക്കായി നീക്കിവെച്ച സീറ്റുകളെല്ലാം ആദ്യ അലോട്ട്‌മെന്റിൽ തന്നെ പൂർത്തിയായി. അതിൽ ഏറ്റവും ശ്രദ്ധേയം മലബാറിൽ മുസ്‌ലിം സീറ്റുകളിൽ ഒരൊണ്ണം പോലും ബാക്കിയില്ല.

MediaOne Logo

Web Desk

  • Published:

    23 Sep 2021 4:57 AM GMT

പ്ലസ്‌വൺ പ്രവേശനം ഇന്ന് മുതൽ: മുന്നാക്ക സംവരണ സീറ്റുകളിൽ അപേക്ഷകൾ കുറവ്
X

സംസ്ഥാനത്ത് ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. ഇന്നലെ പ്രസിദ്ധീകരിച്ച ആദ്യ അലോട്ട്മെന്‍റ് പട്ടികയില്‍ അപേക്ഷകരില്‍ പകുതിപേര്‍ക്കും ഇടം ലഭിച്ചിട്ടില്ല. 4,65,219 അപേക്ഷകരില്‍ 2,18,418 പേർക്കാണ് ആദ്യ അലോട്ട്മെൻറിൽ സീറ്റ് ലഭിച്ചത്. അതേസമയം മുന്നാക്ക സംവരണ സീറ്റുകളിൽ അപേക്ഷകർ കുറവാണ്. 5,303 സീറ്റുകളാണ് മുന്നാക്ക വിഭാഗത്തിൽ ഒഴിഞ്ഞുകിടക്കുന്നത്.

അടുത്ത രണ്ട് അലോട്ട്‌മെന്റ് പൂർത്തീകരിച്ചാലും മുഴുവൻ വിഷയത്തിലും എ പ്ലസ് കിട്ടിയവരടക്കം പുറത്തിരിക്കേണ്ടി വരും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കഴിഞ്ഞ വർഷമാണ് 10 ശതമാനം മുന്നോക്കക്കാർക്ക് സീറ്റ് സംവരണം ഏർപ്പെടുത്തിയിരുന്നത്. ഇതിൽ തന്നെ 5,303 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. അതോടൊപ്പം ഈഴവ-മുസ് ലിം വിഭാഗങ്ങൾക്കായി നീക്കിവെച്ച സീറ്റുകളെല്ലാം ആദ്യ അലോട്ട്‌മെന്റിൽ തന്നെ പൂർത്തിയായി. അതിൽ ഏറ്റവും ശ്രദ്ധേയം മലബാറിൽ മുസ്‌ലിം സീറ്റുകളിൽ ഒരൊണ്ണം പോലും ബാക്കിയില്ല.

സീ​റ്റ്​ ക്ഷാ​മ​ത്തി​​ൽ മു​ൻ​വ​ർ​ഷ​ത്തിന്റെ ത​നി​യാ​വ​ർ​ത്ത​നം ത​ന്നെ​യാ​ണ്​ ഇ​ത്ത​വ​ണ​യു​മെ​ന്ന്​ വ്യ​ക്തം. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്​ നേ​ടി​യ നൂ​റു​ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ ആ​ദ്യ അ​ലോ​ട്ട്​​മെൻറി​ൽ​ പു​റ​ത്താ​ണ്.



TAGS :

Next Story