Quantcast

എസ്.എഫ്.ഐക്ക് പുതിയ അമരക്കാര്‍; പി എം ആർഷോയും കെ. അനുശ്രീയും നയിക്കും

മഹാരാജാസ് കോളേജിലെ പിജി വിദ്യാര്‍ഥിയായ പി.എം ആർഷോ എസ്.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറി കൂടിയാണ്.

MediaOne Logo

Web Desk

  • Updated:

    2022-05-27 10:42:51.0

Published:

27 May 2022 10:39 AM GMT

എസ്.എഫ്.ഐക്ക് പുതിയ അമരക്കാര്‍; പി എം ആർഷോയും കെ. അനുശ്രീയും നയിക്കും
X

എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിക്ക് ഇനി പുതിയ അമരക്കാര്‍. പി.എം ആര്‍ഷോയെ സെക്രട്ടറിയായും കെ അനുശ്രീയെ പ്രസിഡന്‍റായും എസ്‌.എഫ്‌.ഐയുടെ 34-ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. മഹാരാജാസ് കോളേജിലെ പിജി വിദ്യാര്‍ഥിയായ പി.എം ആർഷോ എസ്.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറി കൂടിയാണ്. പാലക്കാടാണ് സ്വദേശം. സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കെ അനുശ്രീ എസ്.എഫ്.ഐ കണ്ണൂർ ജില്ലാ പ്രസിഡന്‍റ് കൂടിയാണ്.

വൈസ് പ്രസിഡന്റുമാർ: ഡോ ഷെറീന സലാം (ആയുർവേദം), എ എ അക്ഷയ് (ആലപ്പുഴ), ഗോകുൽ ഗോപിനാഥ് (തിരുവനന്തപുരം), വി വിചിത്ര (പാലക്കാട്‌). ജോയിന്റ് സെക്രട്ടറിമാർ: അഞ്ജു കൃഷ്‌ണ ജി ടി (കൊല്ലം), കെ വി അനുരാഗ് (കോഴിക്കോട്), ഹസ്സൻ മുബാറഖ് (തൃശ്ശൂർ), ഇ അഫ്‌സൽ (മലപ്പുറം).സെക്രട്ടറിയേറ്റ് അംഗങ്ങൾ: ജിഷ്‌ണു ഷാജി (വയനാട്), അമൽ എബ്രഹാം (പത്തനംതിട്ട), ടോണി കുരിയാകോസ് (ഇടുക്കി), ബിബിൻ രാജ് (കാസർഗോഡ്), സരിത (തൃശ്ശൂർ), വൈഷ്‌ണവ് മഹേന്ദ്രൻ (കണ്ണൂർ), മെൽവിൻ ജോസഫ് (കോട്ടയം), ജാൻവി സത്യൻ (കോഴിക്കോട്)


TAGS :

Next Story