Quantcast

കെ.എം. ഷാജിയെ തള്ളി ലീഗ്; മന്ത്രി വീണ ജോർജിനെതിരായ പരാമർശം പാർട്ടി നിലപാടല്ലെന്ന് പി.എം.എ സലാം

ആരോ​ഗ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഷാജിക്കെതിരെ വനിത കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2023-09-23 16:41:59.0

Published:

23 Sep 2023 2:23 PM GMT

കെ.എം. ഷാജിയെ തള്ളി ലീഗ്; മന്ത്രി വീണ ജോർജിനെതിരായ പരാമർശം പാർട്ടി നിലപാടല്ലെന്ന് പി.എം.എ സലാം
X

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ കെ.എം.ഷാജിയുടെ പരാമർശം മുസ്‍ലിം ലീഗിന്റെ നിലപാടല്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. പൊതുയോഗത്തിൽ ഒരാൾ പറയുന്നത് എങ്ങനെ പാർട്ടി നിലപാടാകും. മാധ്യമപ്രവർത്തകരുടെ മുമ്പിൽ പ്രതികരിക്കുന്നത് പോലെയല്ല പൊതുയോഗത്തിൽ പ്രസം​ഗിക്കുന്നത്. എന്നാൽ ഷാജിയുടെ ഭാഗത്തു നിന്ന് അങ്ങനെ​യൊരു പ്രസ്താവനയുണ്ടാകാനിടയായ സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോ​ഗ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഷാജിക്കെതിരെ വനിത കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. മന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് വനിത കമ്മീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷൻ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.


TAGS :

Next Story