സ്‌കൂള്‍ സമയമാറ്റം: സമസ്തയുടെ സമരം ന്യായം, ലീഗ് കൂടിയാലോചിച്ചു നിലപാടെടുക്കും: പി.എം.എ സലാം
സ്‌കൂളുകളില്‍ സമയമാറ്റം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിനൊരുങ്ങിയിരിക്കുകയാണ് സമസ്ത

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരായ സമസ്തയുടെ സമരം ന്യായമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. വിഷയത്തില്‍ ലീഗ് കൂടിയാലോചിച്ചു നിലപാടെടുക്കുമെന്നും പി.എം.എ സലാം പറഞ്ഞു.
സ്‌കൂളുകളില്‍ സമയമാറ്റം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിനൊരുങ്ങിയിരിക്കുകയാണ് സമസ്ത. സമസ്ത മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആണ് പ്രതിഷേധം. ഇന്ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ചേരും.
രേഖാമൂലം സര്‍ക്കാരിനെ കാര്യങ്ങള്‍ അറിയിച്ചിട്ടും വിഷയം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും ഇതോടെയാണ് പ്രതിഷേധത്തിലേക്ക് കടക്കുന്നതെന്നുമാണ് സമസ്ത നിലപാട്. സ്‌കൂള്‍സമയം മാറ്റുന്നത് മദ്രസാ വിദ്യാഭ്യാസത്തിന് തടസ്സമാകുമെന്നും സമസ്ത നേതാക്കള്‍ പറയുന്നു . നേരത്തെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സര്‍ക്കാര്‍ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16

