Quantcast

തെറ്റിദ്ധാരണ മാറ്റാൻ പി.എം.എ സലാം; ഹമീദലി ശിഹാബ് തങ്ങളെ ഫോണിൽ വിളിച്ചു

എസ്‌കെഎസ്എസ്എഫിന്റെ പ്രസിഡന്റ് ആരാണെന്ന് പോലും ആർക്കുമറിയില്ലെന്ന സലാമിന്റെ പരാമർശം വിവാദമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-10-16 06:17:21.0

Published:

16 Oct 2023 11:28 AM IST

PMA Salam contacted Hamid Ali Shihab Thangal via phone
X

കോഴിക്കോട്: എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാഹ് തങ്ങളെ ഫോണിൽ വിളിച്ച് പി.എം.എ സലാം. സലാമിനെതിരെ എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി രംഗത്ത് വന്നതിന് പിന്നാലെയാണ് സലാം ഫോണിൽ ബന്ധപ്പെട്ടത്. എസ്‌കെഎസ്എസ്എഫിന്റെ പ്രസിഡന്റ് ആരാണെന്ന് പോലും ആർക്കുമറിയില്ലെന്ന സലാമിന്റെ പരാമർശം വിവാദമായിരുന്നു.

ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പിഎംഎ സലാം വിവാദ പരാമർശം നടത്തിയത്. തുടർന്ന് പരാമർശത്തിനെതിരെ എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി രംഗത്തെത്തി. എസ്‌കെഎസ്എസ്എഫിന്റെ പ്രസിഡന്റ് ആരാണെന്ന് സാഹിബിനറിയില്ലെങ്കിൽ അത് അദ്ദേഹത്തിന്റെ മനോനില കൂടിയാണ് വെളിവാക്കുന്നതെന്നും സലാം പാർട്ടി സെക്രട്ടറിയായാൽ മതി വഹാബി വക്താവാകേണ്ടെന്നും സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. സലാമിന് അൽപം കൂടുന്നുണ്ടെന്നും പാകത്തിന് മതിയെന്നുമായിരുന്നു എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റശീദ് ഫൈസിയുടെ പ്രതികരണം.

ഇതിന് പിന്നാലെയാണ് സലാം ഹമീദലി തങ്ങളെ ഫോണിൽ വിളിച്ചത്. തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണെന്നും തങ്ങളെ അപകീർത്തിപ്പെടുത്താനായി ഒന്നുമുണ്ടായില്ലെന്നും സലാം ഫോണിൽ വ്യക്തമാക്കി.

TAGS :

Next Story