Quantcast

പിഎം ശ്രീയിൽ വിവാദം കനക്കുന്നു; എൽഡിഎഫ് സർക്കാർ ഒരു ആനുകൂല്യവും കൈപ്പറ്റിയിട്ടില്ലെന്ന് ആവർത്തിച്ച് വി. ശിവൻകുട്ടി

യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന നിലപാടിൽ നിന്ന് മലക്കം മറിയുന്നത് ആയിരുന്നു മന്ത്രി കെ.എം ഷാജിയുടെ പുതിയ പ്രതികരണം

MediaOne Logo

Web Desk

  • Published:

    18 Jun 2026 1:49 PM IST

പിഎം ശ്രീയിൽ വിവാദം കനക്കുന്നു; എൽഡിഎഫ് സർക്കാർ ഒരു ആനുകൂല്യവും കൈപ്പറ്റിയിട്ടില്ലെന്ന് ആവർത്തിച്ച് വി. ശിവൻകുട്ടി
X

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ വിവാദം കനക്കുന്നു. സർക്കാർ തീരുമാനത്തിൽ പ്രതിപക്ഷ ഭരണപക്ഷ വാക് പോര് തുടരുകയാണ്. പദ്ധതിക്കായി എൽഡിഎഫ് സർക്കാർ ഒരു ആനുകൂല്യവും കൈപ്പറ്റിയിട്ടില്ലെന്നും ലഭിച്ചത് എസ്എസ്കെ ഫണ്ട് മാത്രമാണെന്നും മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവർത്തിച്ചു.

അതേസമയം, യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന നിലപാടിൽ നിന്ന് മലക്കം മറിയുന്നത് ആയിരുന്നു മന്ത്രി കെ.എം ഷാജിയുടെ പുതിയ പ്രതികരണം. എന്നാൽ പദ്ധതിയിൽ ഒപ്പിട്ടത് അറിയില്ലെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത്. പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും പഞ്ചാബ് തമിഴ്നാട് മാതൃക കേരളം സ്വീകരിക്കണമെന്നും എംഎസ്എഫ് വീണ്ടും ആവശ്യപ്പെട്ടു.

TAGS :

Next Story