Quantcast

പിഎംശ്രീ പദ്ധതി: വിദ്യാർഥി സംഘടന പ്രതിനിധികളുമായുള്ള യോ​ഗം ഇന്ന്

സംഘടനകളുടെ ആവശ്യപ്രകാരമാണ് വിദ്യാഭ്യാസ മന്ത്രി യോ​ഗം വിളിച്ചത്

MediaOne Logo

Web Desk

  • Published:

    25 Jun 2025 7:18 AM IST

പിഎംശ്രീ പദ്ധതി: വിദ്യാർഥി സംഘടന പ്രതിനിധികളുമായുള്ള യോ​ഗം ഇന്ന്
X

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുമായി ബന്ധപെട്ട് വിദ്യാഭ്യാസ മന്ത്രി വിളിച്ച വിദ്യാർഥി സംഘടന പ്രതിനിധികളുടെ യോഗം ഇന്ന്. വിദ്യാർഥി സംഘടനകളുടെ ആവശ്യപ്രകാരം ആണ് മന്ത്രി യോഗം വിളിച്ചുചേർത്തത്.

മന്ത്രിയുടെ ചേമ്പറിൽ ഉച്ചയ്ക്കാണ് യോഗം. പിഎംശ്രീ പദ്ധതിയിൽ ഇതുവരെയും ചേരാത്തതിനാൽ 1,500 കോടിക്ക് മുകളിലുള്ള വിഹിതമാണ് കേന്ദ്രസർക്കാർ തടഞ്ഞു വച്ചിരിക്കുന്നത്.

ജീവനക്കാരുടെ ശമ്പളത്തിൽ ഉൾപ്പെടെ വലിയ പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നതെങ്കിലും കേന്ദ്ര നിബന്ധന നടപ്പിലാക്കുന്നത് ആർഎസ്എസ് താല്പര്യത്തിന് വഴങ്ങിക്കൊടുക്കലാകും എന്നാണ് സർക്കാർ വിലയിരുത്തൽ.

TAGS :

Next Story