Quantcast

പി.എന്‍ മഹേഷ് ശബരിമല മേല്‍ശാന്തി; പി.ജി മുരളി മാളികപ്പുറം മേല്‍ശാന്തി

നിലവില്‍ തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ് മഹേഷ്

MediaOne Logo

Web Desk

  • Updated:

    2023-10-18 06:56:49.0

Published:

18 Oct 2023 3:20 AM GMT

PN Mahesh
X

പി.എന്‍ മഹേഷ്

ശബരിമല: ഏനാനെല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി.എന്‍ മഹേഷിനെ ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. നിലവില്‍ തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ് മഹേഷ്. തൃശൂര്‍ പുങ്ങാട്ട്മന പി.ജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. ആദ്യനറുക്കെടുപ്പില്‍ തന്നെ മേല്‍ശാന്തിയെ തെരഞ്ഞെടുക്കുകയായിരുന്നു. ഏഴാമത്തെ നറുക്കിലാണ് മുരളിയെ മുരളി തെരഞ്ഞെടുക്കപ്പെട്ടത്.ഉഷ പൂജയ്ക്ക് ശേഷമായിരുന്നു നറുക്കെടുപ്പ് നടന്നത്.


ആദ്യ നറുക്കെടുപ്പ് ശബരിമല മേൽശാന്തിയുടേതായിരുന്നു. ശബരിമല മേൽശാന്തി അന്തിമ പട്ടികയിൽ ഉൾപ്പെട്ട 17 പേരുകൾ ഒരു വെള്ളിക്കുടത്തിലും രണ്ടാമത്തെ വെള്ളിക്കുടത്തിൽ 16 ശൂന്യമായ ചീട്ടുകളും ഒരു മേൽശാന്തി എന്നെഴുതിയ ചീട്ടും. ഉഷപൂജ കഴിഞ്ഞശേഷം വെള്ളിക്കുടങ്ങൾ ശ്രീകോവിലിൽ പൂജിച്ച ശേഷമായിരുന്നു നറുക്കെടുപ്പ് .

പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരൻ വൈദേഹ് ആദ്യം എടുത്തത് എറണാകുളം മൂവാറ്റുപുഴ സ്വദേശി പി.എൻ മഹേഷിന്‍റെ പേര് . ഒപ്പം രണ്ടാമത്തെ കുടത്തിൽ നിന്ന് മേൽശാന്തിയുടെ ചീട്ടുകൂടി എടുത്തതോടെ വരുന്ന ഒരു വർഷം ശബരിമലയിലെ മുഖ്യ കാർമികത്വം മഹേഷിന്‍റെതായി.


ശബരിമല മേൽശാന്തിയെ ആദ്യ നറുക്കിൽ തന്നെ തെരഞ്ഞെടുത്തപ്പോൾ മാളികപ്പുറത്തെ മേൽശാന്തിക്കായുള്ള നറുക്കെടുപ്പ് ഏഴ് റൗണ്ട് വരെ നീണ്ടു. ആദ്യ ആറ് തവണയും മേൽശാന്തിമാരുടെ പേരുകൾക്കൊപ്പം നിരുപമ എടുത്ത ചീട്ടുകൾ ശൂന്യമായിരുന്നു. ഏഴാമതായിരുന്നു തൃശൂർ വടക്കേക്കാട് സ്വദേശി പി.ജി മുരളിയുടെ പേരും ഒപ്പം മേൽശാന്തിയുടെ ചീട്ടും നിരുപമ എടുത്തത്.

TAGS :

Next Story