വട്ടവടയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത കേസ്: 32കാരന് ഇരട്ട ജീവപര്യന്തം ശിക്ഷ
വിവിധ വകുപ്പുകളിൽ രണ്ട് ജീവപര്യന്തവും മരണം വരെ ജയിലിൽ കഴിയണമെന്നും കോടതി

ഇടുക്കി: വട്ടവടയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 32 കാരന് ഇരട്ട ജീവപര്യന്തം ശിക്ഷ.3,11000 ലക്ഷം രൂപ പിഴയും അടക്കണം. വട്ടവട പഴത്തോട്ടം സ്വദേശി അന്തോണിയെ ആണ് പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്.
2021 ൽ ദേവികുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.വിവിധ വകുപ്പുകളിൽ രണ്ട് ജീവപര്യന്തവും പ്രതി മരണം വരെ ജയിലിൽ കഴിയണമെന്നും കോടതി പ്രത്യേകം വ്യക്തമാക്കി. വീടിന്റെ പരിസരത്തുള്ള തേയില തോട്ടത്തിലെത്തിച്ച് ബലമായി പീഡിപ്പിച്ചെന്നുംഎതിർത്തപ്പോൾ കല്ല് കൊണ്ട് ആക്രമിച്ചെന്നുമാണ് കേസ്.
Next Story
Adjust Story Font
16