പോക്‌സോ കേസ് പ്രതി കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട സംഭവം; രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ

പ്രതിക്ക് എസ്‌കോർട്ട് പോയ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

MediaOne Logo

Web Desk

  • Published:

    25 Jan 2023 4:42 AM GMT

2 police officers suspended
X

Suspension

ഇടുക്കി: നെടുങ്കണ്ടത്ത് പോക്‌സോ കേസ് പ്രതി കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. പ്രതിക്ക് എസ്‌കോർട്ട് പോയ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. നെടുങ്കണ്ടം എസ്.എച്ച്.ഒക്ക് എതിരെയും നടപടിയുണ്ടാവുമെന്നാണ് സൂചന.

ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇന്നലെ രാത്രിയാണ് പ്രതി രക്ഷപ്പെട്ടത്. നെടുങ്കണ്ടത്തിന് സമീപം താന്നിമൂട്, പത്തിനിപ്പാറ, അമ്മഞ്ചേരിപ്പടി എന്നിവിടങ്ങളിൽ ഇയാളെ ആളുകൾ കണ്ടതായി അറിയിച്ചിരുന്നു. പക്ഷെ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

TAGS :

Next Story