Quantcast

കോന്നിയിൽ പീഡനത്തിനിരയായ ദലിത് പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ

ജൂലൈയിലായിരുന്നു അയല്‍വാസിയായ യുവാവില്‍ നിന്ന് പ്ലസ് ടു വിദ്യര്‍ഥിനിയായിരുന്ന പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായത്

MediaOne Logo

Web Desk

  • Published:

    23 Sept 2021 2:57 PM IST

കോന്നിയിൽ പീഡനത്തിനിരയായ ദലിത് പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ
X

പത്തനംതിട്ട കോന്നിയിൽ പീഡനത്തിനിരയായ ദലിത് പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ. കൈതക്കരയിലെ വീട്ടിൽ രാവിലെയാണ് 16കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു അയല്‍വാസിയായ യുവാവില്‍ നിന്ന് പ്ലസ് ടു വിദ്യര്‍ഥിനിയായിരുന്ന പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായത്. കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഇയാള്‍ റിമാന്‍റിലാണ്.

അതിക്രമത്തിനു പിന്നാലെ വലിയ രീതിയിലുള്ള മാനസിക സംഘര്‍ഷം കുട്ടിക്കുണ്ടായിരുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അവര്‍ പറയുന്നത്. പൊലീസ് സംഭവസ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു.

TAGS :

Next Story