Quantcast

പൊലീസുകാരുടെ വീട്ടിലേക്കുള്ള രാഷ്ട്രീയക്കാരുടെ മാ‍ർച്ച്; മനോവീര്യം തകർക്കുന്നുവെന്ന് പൊലീസ് അസോസിയേഷൻ

പൊലീസുകാർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കർശനമായ ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അസോസിയേഷൻ സെക്രട്ടറി സി.ആർ ബിജു അഭിപ്രായപ്പെട്ടു

MediaOne Logo

Web Desk

  • Published:

    4 Nov 2025 3:38 PM IST

പൊലീസുകാരുടെ വീട്ടിലേക്കുള്ള രാഷ്ട്രീയക്കാരുടെ മാ‍ർച്ച്; മനോവീര്യം തകർക്കുന്നുവെന്ന് പൊലീസ് അസോസിയേഷൻ
X

Photo: Special arrangement

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലേക്ക് മാർച്ച് നടത്തുന്നതിനെതിരെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. മാർച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്ന് റിപ്പോർട്ട്. പൊലീസ് തെറ്റ് ചെയ്താൽ കർശനമായി ശിക്ഷിക്കണമെന്ന് ജനറൽ സെക്രട്ടറി സി.ആർ.ബിജു പറഞ്ഞു.

എറണാകുളത്ത് നടക്കുന്ന പൊലീസ് അസോസി‌യേഷൻ ജില്ലാ ശിൽപശാലയിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. രാഷ്ട്രീയ സം‌ഘടനകൾ പൊലീസ് ഉദ്യോ​ഗസ്ഥരുടെ വീട്ടിലേക്ക് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾ പൊലീസിന്റെ മനോവീര്യം തകർക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പൊലീസുകാർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കർശനമായ ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അസോസിയേഷൻ സെക്രട്ടറി സി.ആർ ബിജു അഭിപ്രായപ്പെട്ടു. കാൻസർ വന്ന ഭാ​ഗം മുറിച്ചുമാറ്റുന്നത് പോലെയുള്ള ക​ർശനമായ നടപടി ഇത്തരക്കാർക്കെതിരിൽ വേണമെന്നും കുറച്ചാളുകൾ മാത്രം ചെയ്യുന്ന തെറ്റിന്റെ പേരിൽ മൊത്തം ഫോഴ്സിനെ പഴിചാരരുതെന്നും ബിജു കൂട്ടിച്ചേർത്തു.

എറണാകുളം റൂറൽ എസ്പി ഹേമലതയാണ് ശിൽപശാല ഉത്ഘാടനം ചെയ്തത്.

TAGS :

Next Story