Quantcast

ആര്‍.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിക്കെതിരെ കേസെടുത്തു

കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്.

MediaOne Logo

Web Desk

  • Updated:

    2022-01-06 07:53:11.0

Published:

6 Jan 2022 11:12 AM IST

ആര്‍.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിക്കെതിരെ കേസെടുത്തു
X

ആര്‍.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിക്കെതിരെ കേസെടുത്തു. കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചതിനാണ് കേസ്. ബിജെപി ജില്ലാ പ്രസിഡന്‍റ് ഹരിദാസ് ഉൾപ്പെടെ മൂന്നൂറോളം പേർക്കെതിരെയും കേസെടുത്തു.

എസ്.ഡി.പി.ഐയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രകടനമുണ്ടായിരുന്നു. ഇന്നലെ കണ്ണൂരില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ്.

പ്രകടനത്തിലുടനീളം പ്രകോപനപരമായ മുദ്രാവാക്യം വിളികളുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, മാര്‍ഗതടസം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് വത്സന്‍ തില്ലങ്കേരിക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. കണ്ണൂര്‍ ബാങ്ക് റോഡ് മുതല്‍ സ്‌റ്റേഡിയം കോര്‍ണര്‍ വരെയായിരുന്നു ഹിന്ദു ഐക്യവേദിയുടെ പ്രകടനം.

TAGS :

Next Story