ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചില്‍ കുടുങ്ങിയ സംഭവം: ആശുപത്രി രേഖകൾ ആവശ്യപ്പെട്ട് പൊലീസ്
തിരുവനന്തപുരം ജനറൽ ആശുപത്രിയ്ക്ക് പുറമെ, ശ്രീചിത്രയിലെയും ആർസിസിയിലെയും രേഖകൾ പരിശോധിക്കും

തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവിൽ ആശുപത്രി രേഖകൾ ആവശ്യപ്പെട്ട് പൊലീസ്. ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ ശരീരത്തിനുള്ളിൽ കുടുങ്ങിയ സുമയ്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുക..
ജനറൽ ആശുപത്രി, ശ്രീചിത്ര, ആർസിസി എന്നിവിടങ്ങളിൽ സുമയ്യ നടത്തിയ ചികിത്സയുടെ രേഖകൾ പൊലീസ് പരിശോധിക്കും. ചികിത്സപിഴവ് സംബന്ധിച്ച് പഠനം നടത്തുന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വൈകും.സുമയ്യയുടെ ചികിത്സാ സംബന്ധമായ എല്ലാ രേഖകളും പരിശോധിച്ചാൽ മാത്രമേ കൃത്യമായ നിഗമനത്തിൽ എത്താൻ കഴിയൂ എന്നാണ് വിദഗ്ധസമിതിയുടെ വിലയിരുത്തൽ.
Next Story
Adjust Story Font
16

