Quantcast

പാലക്കാട് വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി പ്രവർത്തകനെ പിടികൂടാതെ പൊലീസ്

ബിജെപിയുമായി ബന്ധമില്ലെന്ന് നേതാക്കൾ വിശദീകരിക്കുമ്പോഴും പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ സുരേഷ് പങ്കെടുത്ത പരിപാടികളുടെ ഫോട്ടോയും വാർത്തയും കാണാം

MediaOne Logo

Web Desk

  • Published:

    4 Jan 2026 8:23 AM IST

പാലക്കാട് വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി പ്രവർത്തകനെ പിടികൂടാതെ പൊലീസ്
X

പാലക്കാട്: പാടൂരിൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകനെ ഇതുവരെ പിടികൂടാൻ കഴിയാതെ പൊലീസ്. പൊരുളിപ്പാടം സ്വദേശിയായ ബിജെപി പ്രവർത്തകൻ സുരേഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ബിജെപി ബന്ധമില്ലെന്ന് നേതാക്കൾ വിശദീകരിക്കുമ്പോഴും പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ സുരേഷ് പങ്കെടുത്ത പരിപാടികളുടെ ഫോട്ടോയും വാർത്തയും കാണാം.

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സുരേഷ് പീഡിപ്പിക്കാൻ ശ്രമിച്ചത്. വയോധിക ബഹളം വെച്ചതോടെ സുരേഷ് ഇറങ്ങിയോടി. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതിയായ സുരേഷിനെ പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. സുരേഷിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി കാവശ്ശേരി പഞ്ചായത്ത് കമ്മറ്റി പ്രസ്താവനയിറക്കിയിരുന്നു.

എന്നാൽ ബിജെപിയുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളിൽ വന്ന വാർത്തകൾ പ്രകാരം കാവശ്ശേരി പഞ്ചായത്തിലെ രണ്ടാം വാർഡിലെ ബി ജെപി ബൂത്ത് പ്രസിഡൻ്റാണ് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച സുരേഷ്. ബിജെപി പരിപാടികളിൽ സുരേഷ് പങ്കെടുക്കുന്ന ഫോട്ടോകളും പുറത്ത് വന്നു . സുരേഷ് നടുറോഡിൽ ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഡിവൈഎഫ്ഐയുടെ ബോർഡുകൾ സുരേഷും , കൂട്ടാളികളും ചേർന്ന് നശിപ്പിച്ചിരുന്നു. ഈ കേസിൽ ബിജെപി പ്രവർത്തകരായ വിഷ്ണു , അരവിന്ദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു. കുടിലിൽ സുരക്ഷിതമല്ലാതെ കഴിയുന്ന 65 കാരിക്ക് ഡിവൈഎഫ്ഐ താൽക്കാലിക സംവിധാനം ഒരുക്കി. സമീപത്തെ വാടക വീട്ടിൽ താമസം ഒരുക്കി. പ്രതിയായ സുരേഷിനെ ഉടൻ പിടിക്കാൻ കഴിയുമെന്നാണ് ആലത്തൂർ പൊലീസിൻ്റെ പ്രതീക്ഷ.


TAGS :

Next Story