ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധത്തിൽ അറസ്റ്റിലായവരുടെ പേരുകൾ പൊലിസ് പുറത്തുവിട്ടു

തിരിച്ചറിയൽ പരേഡ് നടക്കാനുള്ളതിനാലാണ് നേരത്തെ ഇവരുടെ പേര് പുറത്തുവിടാതിരുന്നത്

MediaOne Logo

Web Desk

  • Updated:

    2021-12-02 14:49:27.0

Published:

2 Dec 2021 2:49 PM GMT

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധത്തിൽ അറസ്റ്റിലായവരുടെ പേരുകൾ പൊലിസ് പുറത്തുവിട്ടു
X

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധത്തിൽ അറസ്റ്റിലായവരുടെ പേരുകൾ പൊലിസ് പുറത്തുവിട്ടു. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിന് ഇന്ന് പിടിയിലായത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ നിസാറാണ്. നേരത്തെ അറസ്റ്റിലായ മറ്റു രണ്ടുപേരുടെ പേരുവിവരങ്ങളും പൊലിസ് പുറത്തുവിട്ടു. നെന്മാറ അടിപ്പരണ്ട സ്വദേശി അബ്ദുൽ സലാമും കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫറുമാണ് നേരത്തെ അറസ്റ്റിലായത്. തിരിച്ചറിയൽ പരേഡ് നടക്കാനുള്ളതിനാലാണ് നേരത്തെ ഇവരുടെ പേര് പുറത്തുവിടാതിരുന്നത്.

കേസിൽ ഒന്നാം പ്രതിയായ അബ്ദുൽ സലാമാണ് കൊലപാതകസംഘത്തിന്റെ വാഹനം ഓടിച്ചത്. സഞ്ജിത്തിനെ വെട്ടിയവരിൽ ഒരാൾ ജാഫറാണ് -പൊലിസ് അറിയിച്ചു. കേസിൽ അഞ്ചു പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പൊലിസ് അറിയിച്ചു. ഗൂഡാലോചന നടത്തിയവരിലേക്കും അന്വേഷണം നീളുമെന്നും പൊലിസ് പറഞ്ഞു.

TAGS :

Next Story