Quantcast

വനിതാ നിർമാതാവിന്റെ ലൈംഗികാതിക്രമ പരാതി; പ്രൊഡ്യൂസെഴ്‌സ്‌ അസോസിയേഷൻ ഓഫീസിൽ പൊലീസിന്റെ പരിശോധന

പ്രതി പട്ടികയിലുള്ളവരുടെ മൊഴി മുൻപ് രേഖപ്പെടുത്തിയിരുന്നു.

MediaOne Logo

Web Desk

  • Published:

    28 Oct 2024 3:05 PM IST

KFPA_Inspection
X

കൊച്ചി: പ്രൊഡ്യൂസെഴ്‌സ്‌ അസോസിയേഷൻ ഓഫീസിൽ പോലീസ് പരിശോധന നടത്തി. വനിതാ നിർമാതാവ് നൽകിയ ലൈംഗികാതിക്രമ കേസിലാണ് പരിശോധന നടത്തിയത്. പ്രതി പട്ടികയിലുള്ളവരുടെ മൊഴി മുൻപ് രേഖപ്പെടുത്തിയിരുന്നു.

രണ്ടാഴ്ച മുൻപ് വനിതാ നിർമാതാവ് എസ്‌ഐടിക്ക് നൽകിയ പരാതി നൽകിയ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരുന്നു. കൊച്ചിയിലെ പ്രൊഡ്യൂസെഴ്‌സ്‌ അസോസിയേഷൻ ഓഫീസിൽ വെച്ച് ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു പരാതി. തുടർന്ന് പ്രതി പട്ടികയിലുള്ള നിർമാതാക്കളുടെ മൊഴിയെടുക്കുകയും ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുകയും ചെയ്തത്.

നിർമാതാക്കൾ നേരത്തെ തന്നെ മുൻ‌കൂർ ജാമ്യം നേടിയിരുന്നു. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS :

Next Story