കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷ്ടിച്ചു; പ്രതി പിടിയിൽ
തൃശൂർ ഗുരുവായൂർ അരിയന്നൂരിലെ വീട്ടിൽ വൻ മോഷണം

കണ്ണൂർ: കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷ്ടിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് സൈബർ സെല്ലിൻ്റെ ജീപ്പ് കവർന്നത്. പ്രതിയെ നാട്ടുകാർ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറി. ഗുരുവായൂർ സ്വദേശി ഹംസത്തിനെ ടൗൺ പൊലിസ് അറസ്റ്റ് ചെയ്തു.
താവക്കരയിലെ ഐജി ഓഫീസിന് തൊട്ടടുത്തുള്ള ഓഫീസിന് പരിസരത്തായിരുന്നു വാഹനം നിർത്തിയിട്ടിരുന്നത്. തുടർന്ന് മുനീശ്വരം കോവിലിലെത്തി അവിടെയുള്ള പെട്രോൾ പമ്പിൽ നിന്ന് എണ്ണയടിച്ചു. പിന്നീട് തട്ടുകടയിലെത്തി ചായ കുടിക്കുകയും ചെയ്തു. ഇവിടത്തെ ജീവനക്കാർക്കാണ് സംശയം തോന്നിയത്. തുടർന്ന് ടൌൺ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
അതേസമയം, തൃശൂർ ഗുരുവായൂർ അരിയന്നൂരിലെ വീട്ടിൽ മോഷണം. പത്തുപവന്റെ സ്വർണാഭരണം മോഷണം കവർന്നു. ഗുരുവായൂർ സ്വദേശി ഡോക്ടർ അബൂബക്കറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
Next Story
Adjust Story Font
16

