Quantcast

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതി ഉത്തരവിനെതിരെ പൊലീസ് ഹൈക്കോടതിയിൽ

ഹൈക്കോടതി നാളെ പരിഗണിക്കും

MediaOne Logo

Web Desk

  • Published:

    3 Jun 2026 6:56 PM IST

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതി ഉത്തരവിനെതിരെ പൊലീസ് ഹൈക്കോടതിയിൽ
X

കൊച്ചി: മലയിടംതുരുത്ത്​ പാരിയത്തു​കാവ്​ ഉന്നതി ഒഴിപ്പിക്കൽ ജൂൺ ഒമ്പതിനകം പൂർത്തിയാക്കണമെന്ന മുൻസിഫ് കോടതി ഉത്തരവിനെതിരെ പൊലീസ് ഹൈക്കോടതിയിൽ. അടിയന്തരമായി വിഷയം പരിഗണിക്കണമെന്ന അപേക്ഷയെ തുടർന്ന് വിഷയം ഹൈക്കോടതി നാളെ പരിഗണിക്കും.

ഇതിനിടെ,​ ഒഴിപ്പിക്കൽ ജൂൺ ഒമ്പതിനകം പൂർത്തിയാക്കണമെന്ന്​ പെരുമ്പാവൂർ മുൻസിഫ്​ കോടതി വീണ്ടും ആവശ്യപ്പട്ടു. ഉന്നതി ഒഴിപ്പിച്ച്​ റിപ്പോർട്ട്​നൽകാനാണ്​ നിർദേശം. ​ഒഴിപ്പിക്കലിന്​ ഹൈക്കോടതി അനുവദിച്ച സമയം തിങ്കളാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ്​ മുൻസിഫ്​ കോടതിയുടെ നിർദേശം.‌

പാരിയത്ത്​ കാവ്​ ഉന്നതിയിലെ ഭൂമി കൈയേറിയത്​ ആണെന്ന്​ കാണിച്ച്​ പ്രദേശവാസിയായ കണ്ണോത്ത്​ ശങ്കരൻ നായർ നൽകിയ ഹരജിയിൽ സുപ്രീംകോടതിയാണ്​ ഒഴിപ്പിക്കാൻ ഉത്തരവിട്ടത്​. രണ്ടാഴ്ച മുമ്പ്​ ഒഴിപ്പിക്കലിന്​ പൊലീസ്​ ബല പ്രയോഗം നടത്തിയെങ്കിലും സർക്കാർ ഇടപെട്ട്​ നടപടി നിർത്തിവെപ്പിക്കുകയായിരുന്നു. സമവായ ശ്രമങ്ങൾ നടന്നെങ്കിലും ഒന്നും ഫലപ്രാപ്​തിയിലെത്തിയിട്ടില്ല. ഉന്നതി ഒഴിപ്പിക്കലിന്​ 15 പ്രാവശ്യം അഭിഭാഷക കമീഷൻ എത്തിയെങ്കിലും സാധിച്ചില്ല.

TAGS :

Next Story