Quantcast

തിരുവനന്തപുരം ചിറയിൻകീഴിൽ പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ മരിച്ച നിലയിൽ

ഇന്ന് ജോലിയിൽ നിന്ന് വിരമിക്കാനിരിക്കെയാണ് കുടുംബവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Published:

    29 March 2025 11:20 AM IST

police officer found dead in family home thiruvananthapuram
X

തിരുവനന്തപുരം: ചിറയിൻകീഴിൽ പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ മരിച്ച നിലയിൽ. എ.ആർ ക്യാമ്പിലെ എസ്.ഐ റാഫി (56)യാണ് മരിച്ചത്. ഇന്ന് രാവിലെ അഴൂരിലെ കുടുംബ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് ജോലിയിൽ നിന്ന് വിരമിക്കാനിരിക്കെയാണ് കുടുംബവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തൈക്കാട് മേട്ടുക്കടയിലാണ് ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം റാഫി താമസിച്ചുവന്നത്. ഇവിടെനിന്നാണ് അഴൂരിലെ വീട്ടിലേക്ക് പോയത്.

അവിടെയാരും ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story