പൊലീസുകാരൻ സൈക്കിൾ മോഷ്ടിച്ച സംഭവം; മോഷണ കുറ്റത്തിന് കേസെടുക്കാതെ പോലീസ്
കേസെടുക്കാത്തത് സൈക്കിൾ തിരികെ എത്തിച്ചത് കൊണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം.

തൊടുപുഴ: പൊലീസുകാരൻ സൈക്കിൾ മോഷ്ടിച്ച സംഭവത്തിൽ മോഷണക്കുറ്റത്തിന് കേസെടുക്കാതെ പൊലീസ്. സസ്‌പെൻഷൻ ഉത്തരവ് ഇറങ്ങിയിട്ട് മൂന്നുദിവസം പിന്നിടുമ്പോഴും തൊണ്ടിമുതൽ മോഷ്ടിച്ച പൊലീസുകാരനെതിരെ കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല.
കേസെടുക്കാത്തത് സൈക്കിൾ തിരികെ എത്തിച്ചത് കൊണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. സസ്‌പെൻഷനിലായ കെ.ജയ്‌മോനെ ഉന്നത ഉദ്യോഗസ്ഥർ സംരക്ഷിക്കുന്നു എന്ന ആരോപണം ശക്തമാണ്. തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന സ്‌പോർട്‌സ് സൈക്കിൾ കടത്തിയെന്നതാണ് ജയ്‌മോനെതിരെയുള്ള കേസ്. സംഭവം വിവാദമായപ്പോൾ സൈക്കിൾ തിരികെ എത്തിച്ചിരുന്നു.
watch video:
Next Story
Adjust Story Font
16

