Quantcast

ലഹരിസംഘവുമായി ബന്ധം; പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു

കരിപ്പൂർ സ്റ്റേഷനിലെ പൊലീസ് ഡ്രൈവർ ഷറഫുദ്ദീനെയാണ് സസ്‌പെൻഡ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2026-05-28 12:48:10.0

Published:

28 May 2026 3:50 PM IST

ലഹരിസംഘവുമായി ബന്ധം; പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു
X

മലപ്പുറം: ലഹരിസംഘവുമായി ബന്ധമുള്ള പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. മലപ്പുറം കരിപ്പൂർ സ്റ്റേഷനിലെ പൊലീസ്് ഡ്രൈവർ ഷറഫുദ്ദീനെയാണ് സസ്‌പെൻഡ് ചെയ്തത്. സമാന സംഭവത്തിൽ ഗോവിന്ദ രാജ് എന്ന പൊലീസുകാരനെയും സസ്‌പെൻഡ് ചെയ്തിരുന്നു.അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് തുടർന്നാണ് നടപടി.

2026 ജനുവരി 22 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കരിപ്പൂരിലെ ഒരു വീട്ടിൽ നിന്ന് 40 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു.ഇതിലെ മുഖ്യപ്രതിയുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ല സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.

ഗോവിന്ദരാജ് എന്ന പൊലീസുകാരനേയും മുഖ്യപ്രതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി സസ്‌പെൻഡ് ചെയ്തത്. കരിപ്പൂരിലെ ചെക്ക്‌പോസ്‌ററിൽ ധനേഷ് എന്ന സിപിഒയേയും മുമ്പ് സസ്‌പെൻഡ് ചെയ്തിരുന്നു. വിദേശത്ത് നിന്ന് എംഡിഎംഎ കൊണ്ടുവന്ന പെരിന്തൽമണ്ണ സ്വദേശിയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നായിരുന്നു നടപടി. രണ്ട് കേസുകളിലുമായി മൂന്നു പേരെയാണ് ഏതാനും മാസങ്ങൾക്കുള്ളിൽ സസ്‌പെൻഡ് ചെയ്യപ്പെട്ടത്.

TAGS :

Next Story