ഗുണ്ടകൾക്കെതിരെ പൊലീസിന്റെ ഓപ്പറേഷൻ ആഗ്: നിരവധി ക്രിമിനലുകൾ പിടിയിൽ
കാപ്പ ചുമത്തിയവർ, പിടികിട്ടാപ്പുള്ളികള്‍ എന്നിവരെയാണ് കസ്റ്റഡിയിൽ എടുക്കുന്നത്.

കേരള പൊലീസ് ( പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കും എതിരെ പൊലീസിന്റെ ഓപ്പറേഷൻ ആഗ് പരിശോധന. വിവിധ ജില്ലകളിലായി നടന്ന സ്പെഷൽ ഡ്രൈവിൽ 300 ലേറെ പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാപ്പ ചുമത്തിയവർ, പിടികിട്ടാപ്പുള്ളികള്‍ എന്നിവരെയാണ് കസ്റ്റഡിയിൽ എടുക്കുന്നത്.
തലസ്ഥാനത്ത് മാത്രം നൂറിലേറെ ഗുണ്ടകൾ പിടിയിലായി. കോഴിക്കോട് നഗരത്തിലും നിരവധി ഗുണ്ടകൾ പിടിയിലായി. കോഴിക്കോട്ട് ഇന്നലെ രാത്രി നടന്ന വ്യാപക പരിശോധയിൽ 69 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുളളികളും ഉണ്ട്.
കണ്ണൂർ ജില്ലയിൽ 127 പേരെ കരുതൽ തടങ്കലിലാക്കി. ഏഴ് പിടികിട്ടാപുള്ളികളെയും പിടികൂടി. പാലക്കാട് ജില്ലയിൽ 165 പേരുടെ വീടുകളിൽ റെയ്ഡ് നടത്തി. 137 പേരെ കസ്റ്റഡിയിലെടുത്തു. 130 കേസുകൾ രജിസ്റ്റർ ചെയ്തു. ഡി.ജി.പി, പാലക്കാട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിന് പിന്നാലെയാണ് നടപടി. റെയ്ഡുകൾക്ക് എസ്.പിയാണ് നേതൃത്വം നൽകിയത്.
Watch Video Report
Adjust Story Font
16

