Quantcast

തീവ്രവാദ ബന്ധം ആരോപിച്ച് പൊലീസുകാരനെ സസ്പെൻഡ് ചെയ്ത സംഭവം; നാലുവർഷത്തിനുശേഷം പുനരന്വേഷണത്തിന് ഉത്തരവിട്ട് പൊലീസ്

2021ലാണ് സിപിഒ പി.കെ അനസിനെ പൊലീസ് ഡാറ്റാബേസ് എസ്ഡിപിഐ പ്രവർത്തകർക്ക് ചോർത്തി എന്ന് ആരോപിച്ച് സസ്പെൻഡ് ചെയ്തത്.

MediaOne Logo

Web Desk

  • Updated:

    2025-09-09 10:09:35.0

Published:

9 Sept 2025 3:38 PM IST

തീവ്രവാദ ബന്ധം ആരോപിച്ച് പൊലീസുകാരനെ സസ്പെൻഡ് ചെയ്ത സംഭവം; നാലുവർഷത്തിനുശേഷം പുനരന്വേഷണത്തിന് ഉത്തരവിട്ട് പൊലീസ്
X

ഇടുക്കി: തീവ്രവാദ ബന്ധം ആരോപിച്ച് ഇടുക്കി കരിമണ്ണൂർ സ്റ്റേഷനിൽ പോലീസുകാരനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവ്. അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റ ഇടപെടലിനെ തുടർന്നാണ് പുനരന്വേഷണം നടക്കുന്നത്. 2021ലാണ് സിപിഒ പി.കെ അനസിനെ സസ്പെൻഡ് ചെയ്തത്. പൊലീസ് ഡാറ്റാബേസ് എസ്ഡിപിഐ പ്രവർത്തകർക്ക് ചോർത്തി എന്ന് കാട്ടിയായിരുന്നു നടപടി.

2021ൽ വലിയ വിവാദമായ കേസാണിത്. തൊടുപുഴ കരിമണ്ണൂർ സ്റ്റേഷനിൽ പ്രവർത്തിച്ചിരുന്ന അനസ് എന്ന വണ്ണപുരം സ്വദേശിയെ എസ്ഡിപിഐ പ്രവർത്തകർക്ക് പൊലീസിന്റെ ഡാറ്റാബേസ് ചോർത്തികൊടുത്തു എന്നാരോപിച്ച് വലിയ വിവാദങ്ങൾ ഉണ്ടാവുകയും ഒടുവിൽ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനസിനെ സർവീസിൽ നിന്നുതന്നെ പിരിച്ചുവിട്ടു.

ഇതിനെതിരെ അനസ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധിനേടി. ഏറ്റവും ഒടുവിൽ നാലുവർഷത്തിന് ശേഷം അനസിനെ സർവീസിലേക്ക് തിരിച്ചെടുക്കുന്നത് പരിഗണിക്കാൻ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഇടുക്കി എസ്പിയാണ് അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.




TAGS :

Next Story