Quantcast

അനാശാസ്യം: കൊച്ചിയിലെ മസാജ് സെന്ററുകളിലും സ്പാകളിലും പൊലീസ് റെയ്ഡ്

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ്

MediaOne Logo

Web Desk

  • Published:

    6 Jan 2024 9:25 PM IST

Kerala Police
X

കൊച്ചി നഗരത്തിലെ മസാജ് സെന്ററുകളിലും സ്പാകളിലും പൊലീസ് റെയ്ഡ്. അനാശാസ്യ പ്രവർത്തനങ്ങളും ലഹരിയിടപാടും നടക്കുന്നെന്ന പരാതിയിലാണ് നടപടി.

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. 30ലധികം മസാജ് സെന്ററുകളിലാണ് പരിശോധന.

പരിശോധനയിൽ ജീവനക്കാരിലധികവും യോഗ്യതയില്ലാത്തവരെന്ന് കണ്ടെത്തിയെന്നാണ് വിവരം. രണ്ടുമാസം മുൻപും പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്ന നിലയിലാണ് പരിശോധന നടത്തുന്നത്.


TAGS :

Next Story