സ്ത്രീയോട് അപമര്യാദയായി പെരുമാറി; കെഎസ്ഐഇ എംഡി ബി.ശ്രീകുമാറിനെതിരെ കേസെടുത്ത് പൊലീസ്
രണ്ടുദിവസം മുമ്പാണ് കെഎസ്ഐഇ ജീവക്കാരി എംഡി ബി.ശ്രീകുമാറിനെതിരെ പരാതി നൽകുന്നത്

തിരുവനന്തപുരം: അപമര്യാദയായി പെരുമാറിയെന്ന ജീവനക്കാരിയുടെ പരാതിയിൽ കെഎസ്ഐഇ എംഡിക്കെതിരെ പൊലീസ് കേസെടുത്തു. എംഡി ബി.ശ്രീകുമാറിനെതിരെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനുള്ള വകുപ്പ് ചുമത്തി മ്യൂസിയം പൊലീസാണ് കേസെടുത്തത്. വ്യവസായ വകുപ്പിൻറെ കീഴിലുള്ള സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസ് ലിമിറ്റഡ്.
രണ്ടുദിവസം മുമ്പാണ് കെഎസ്ഐഇ ജീവക്കാരി എംഡി ബി.ശ്രീകുമാറിനെതിരെ പരാതി നൽകുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ശ്രീകുമാരിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ജീവനക്കാരി പറഞ്ഞു. ജീവനക്കാരിയുടെ പരാതിയിൽ കേസെടുത്ത മ്യുസിയം പൊലീസ് ഉടൻ തന്നെ അടുത്ത നടപടികളിലേക്ക് കടക്കും.
അതേസമയം, വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതി നിഷേധിച്ച് കെഎസ്ഐഇ എംഡി ശ്രീകുമാർ. ജീവനക്കാരിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും ചില ജോലികൾ ഏൽപ്പിച്ചിട്ട് വനിത ഉദ്യോഗസ്ഥ ചെയ്യാത്തതിനെ താൻ ചോദ്യം ചെയ്തു. ഇതിനെ തുടർന്നാണ് തനിക്കെതിരെ പരാതി നൽകിയിരിക്കുന്നതെന്നും ശ്രീകുമാർ മീഡിയവണിനോട് പറഞ്ഞു.
Adjust Story Font
16

