നവജാത ശിശുക്കളുടെ ദുരൂഹമരണം; രണ്ടു കുഞ്ഞുങ്ങളുടെ മരണവും കൊലപാതകം, കൊലപ്പെടുത്തിയത് അമ്മ
മാതാപിതാക്കളായ ഭവിനും അനിഷക്കുമെതിരെ കേസെടുത്തു

തൃശൂര്‍: പുതുക്കാട് മരിച്ച രണ്ട് നവജാതശിശുക്കളെയും അമ്മ അനീഷയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ്. മാതാപിതാക്കളായ ഭവിനും അനിഷക്കുമെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. രണ്ട് കൊലപാതകങ്ങളിലായി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തു. ഭവിന്റെയും അനിഷയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ആദ്യ കുട്ടിയെ കൊലപ്പെടുത്തിയത് 2021 നവംബര്‍ 6നാണ്. കൊലനടത്തി അന്ന് തന്നെ യുവതി കുഞ്ഞിനെ സ്വന്തം വീട്ടുള്ളപ്പില്‍ കുഴിച്ചു മൂടിയിരുന്നു. 8 മാസത്തിന് ശേഷം കുഴി തോണ്ടി അസ്ഥികള്‍ പുറത്തെടുത്ത് ഭവിന് കൈമാറുകയായിരുന്നു. രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയത് 2024 ഓഗസ്റ്റ് 29 നാണ്. തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ച കുഞ്ഞിന്റെ മൃതദേഹം ഓഗസ്റ്റ് 30 ന് അനീഷ ഭവിന്റെ വീട്ടിലെത്തിച്ചു. ഭവിന്റെ വീടിന് പിന്നിലെ തോട്ടില്‍ കുഴിച്ചു മൂടിയ മൃതദ്ദേഹം പുറത്തെടുത്തത് 4 മാസങ്ങള്‍ക്ക് ശേഷമാണ്.
കുട്ടികളുടെ കര്‍മ്മം ചെയ്യാന്‍ വേണ്ടി സൂക്ഷിച്ച അസ്ഥിയുമായി ഭവിന്‍ സ്റ്റേഷനിലെത്തി സംസാരിച്ചതോടെയാണ് വിവരം പുറത്തുവന്നത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയത്.
Adjust Story Font
16

