Quantcast

ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടേയും ആത്മഹത്യക്ക് കാരണം ഭർത്താവ് നോബിയുടെ പ്രകോപനമെന്ന് പൊലീസ്

'ഷൈനി മരിക്കുന്നതിന്റെ തലേന്ന് നോബി ഫോണിൽ വിളിച്ച് കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്ന് അറിയിച്ചു'

MediaOne Logo

Web Desk

  • Updated:

    2025-03-07 09:09:06.0

Published:

7 March 2025 8:57 AM IST

ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടേയും ആത്മഹത്യക്ക് കാരണം ഭർത്താവ് നോബിയുടെ പ്രകോപനമെന്ന് പൊലീസ്
X

കോട്ടയം: ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടേയും ആത്മഹത്യക്ക് കാരണം ഭർത്താവ് നോബിയുടെ പ്രകോപനമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷൈനി മരിക്കുന്നതിന് തലേന്ന് ഫോണിൽ വിളിച്ച് വിവാഹമോചന കേസിൽ സഹകരിക്കില്ലെന്ന് നോബി പറഞ്ഞു. കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്നും നോബി അറിയിച്ചു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

ഷൈനിയും മക്കളും പുലർച്ചെ റെയിൽ പാളത്തിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും മരണത്തിന് തലേന്ന് കുട്ടികൾ സ്‌കൂളിലേക്കു വരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഫെബ്രുവരി 28ന് പുലർച്ചെ 4.44നാണ് ഷൈനിയും മക്കളും വീട്ടിൽ നിന്നിറങ്ങിയത്.

നോബിക്കെതിരെ 2024ൽ ഷൈനി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ഗാർഹിക പീഡന പരാതി നൽകിയിട്ടുണ്ട്. ഈ കേസിൽ നോബിയുടെ അമ്മയും പ്രതിയാണ്. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മുൻകാല കേസുകളുടെ കൂടി അടിസ്ഥാനത്തിലാണ് ഏറ്റുമാനൂർ പൊലീസ് നോബിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്.


TAGS :

Next Story