രാഹുൽ മാങ്കൂട്ടത്തിലിനായി വല വിരിച്ച് പൊലീസ്; അതിജീവിതക്കൊപ്പമുള്ള സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം
രാഹുലുമായി അടുത്ത ബന്ധമുള്ളവരെ ഇന്നും ചോദ്യംചെയ്യും

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ ഒളിവിൽ പോയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. രാഹുലുമായി അടുത്ത ബന്ധമുള്ളവരെ ഇന്നും ചോദ്യംചെയ്യും. തെളിവ് ശേഖരണവും തുടരും. തിരുവനന്തപുരത്തും പാലക്കാടും പരിശോധനയും തുടരും. രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും എത്തിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യം വീണ്ടെടുക്കാനും ശ്രമം തുടരുന്നു. അതിനിടെ ഇരയുടെ ശബ്ദ സാമ്പിൾ പരിശോധിക്കും.
ഇരുവരും എത്തിയിട്ടുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമവും നടത്തുകയാണ്. യുവതിയുടെ ശബ്ദ സാമ്പിളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. നേരത്തെ പുറത്തുവന്ന ഓഡിയോ രാഹുലും പരാതിക്കാരിയായ യുവതിയും തമ്മിലുള്ളതാണെന്ന് ഉറപ്പിക്കുന്നതിനായാണിത്.
മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കുമ്പോൾ അതിനെ ശക്തമായി എതിർക്കാനാണ് പൊലീസ് തീരുമാനം. യുവതിക്കെതിരെ മുദ്ര വെച്ച കവറിൽ രാഹുലും കോടതിയിൽ ചില തെളിവുകൾ കൈമാറിയിട്ടുണ്ട്.
Adjust Story Font
16

