Quantcast

ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൽ പ്രതി ശബരീനാഥിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ്

തിരുവനന്തപുരത്ത് അഭിഭാഷകനിൽ നിന്ന് ശബരീനാഥ് 34 ലക്ഷം രൂപ തട്ടിയെടുത്തതിൽ കേസെടുത്തതിന് പിന്നാലെയാണ് പൊലീസ് നീക്കം

MediaOne Logo

Web Desk

  • Updated:

    2025-08-25 08:27:32.0

Published:

25 Aug 2025 1:47 PM IST

ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൽ പ്രതി ശബരീനാഥിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ്
X

തിരുവനന്തപുരം: ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ്. ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് വഞ്ചിയൂർ പൊലീസ് വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അതത് കേസുകൾ കൈകാര്യം ചെയ്യുന്ന കോടതികൾ ആയിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

തിരുവനന്തപുരത്ത് അഭിഭാഷകനിൽ നിന്ന് ശബരീനാഥ് 34 ലക്ഷം രൂപ തട്ടിയെടുത്തതിൽ കേസെടുത്തതിന് പിന്നാലെയാണ് പൊലീസ് നീക്കം... ശബരീനാഥിനായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഓൺലൈൻ ട്രേഡിങ്ങിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ശബരിനാഥിന്‍റെ പുതിയ തട്ടിപ്പ്. 2024 ജനുവരി മുതലാണ് പണം വാങ്ങി തുടങ്ങിയത്. പിന്നീട് മുടക്കിയ തുകയോ അതിനുള്ള ലാഭമോ നൽകിയില്ല. ഈ കൊമേഴ്സ് ബിസിനസ് എന്നപേരിൽ ഒരു സ്ഥാപനം ഇതിനായി തുടങ്ങിയിരുന്നു. ഇത് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ തുടർനടപടികളിലേക്ക് പോകാതെ വന്നതോടെയാണ് അഭിഭാഷകനായ സഞ്ജയ് പരാതി നൽകിയത്.


TAGS :

Next Story