Quantcast

ലഹരിക്കെതിരെ പൊലീസിന്റെ 'യോദ്ധാവ്'; മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു

പാളയം സെന്റ് ജോസഫ് ഹൈസ്‌കൂൾ അങ്കണത്തിൽ വെച്ചായിരുന്നു ചടങ്ങ്.

MediaOne Logo

Web Desk

  • Published:

    27 Sep 2022 6:44 AM GMT

ലഹരിക്കെതിരെ പൊലീസിന്റെ യോദ്ധാവ്; മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു
X

തിരുവനന്തപുരം: ലഹരിക്കെതിരായ കേരളാ പൊലീസിന്റെ കർമപദ്ധതിയായ 'യോദ്ധാവിന്റെ' ഉദ്‌ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പാളയം സെന്റ് ജോസഫ് ഹൈസ്‌കൂൾ അങ്കണത്തിൽ വെച്ചായിരുന്നു ചടങ്ങ്.

വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. വിദ്യാർത്ഥികളിലെ മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെയാണ് യോദ്ധാവ് പദ്ധതി കേരളാ പൊലീസ് ആരംഭിച്ചത്. സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള ഒരു അദ്ധ്യാപകനെ വീതം എല്ലാ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കും. ഇത്തരം അധ്യാപകർക്ക് രണ്ടു ദിവസത്തെ പരിശീലനം നൽകിയശേഷം മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്താനും മയക്കുമരുന്നിനെതിരെ ബോധവത്ക്കരണപ്രവർത്തനങ്ങൾ നടത്താനും അവരുടെ സേവനം വിനിയോഗിക്കും.

യോദ്ധാവ് എന്നറിയപ്പെടുന്ന ഇത്തരം അദ്ധ്യാപകരുടെ യോഗം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ മാസത്തിലൊരിക്കൽ വിളിച്ചു ചേർക്കും. വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്.

TAGS :

Next Story