പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് പൊലീസുകാരന് കുത്തേറ്റു
വലിയതുറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മനുവിനാണ് കുത്തേറ്റത്

തിരുവനന്തപുരം: കൊച്ചുള്ളൂരില്‍ പോലീസുകാരന് കുത്തേറ്റു. പ്രതി പിടിയില്‍. തിരുവനന്തപുരം പാറോട്ടുകോണം സ്വദേശി സജീവാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് ഇയാൾ പോലീസുകാരനെ കുത്തിയത്. തിരുവനന്തപുരം വലിയതുറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മനുവിനാണ് കുത്തേറ്റത്. മനുവിന്റെ മുഖത്തും വയറിനും മുറിവേറ്റിട്ടുണ്ട്.
ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മനുവിന്റെ വീടിനു മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. കുത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിനുശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. മെഡിക്കല്‍ കോളേജ് പോലീസ് ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
Next Story
Adjust Story Font
16

