മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ പൊലീസുകാരെ അറസ്റ്റ് ചെയ്യും
സസ്പെന്‍ഡ് ചെയ്ത കെ.ഷൈജിത്തും കെ.സനിത്തും സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് കണ്ടെത്തൽ

കോഴിക്കോട്: മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പൊലീസുകാരുടെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് അപാർട്ട്മെന്റിൽ റെയ്ഡ് നടത്തിയതെന്നാണ് സൂചന.
പെൺവാണിഭ കേസിൽ 2022ൽ അറസ്റ്റിലായ ബിന്ദുവിനെ ഉപയോഗിച്ച് ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശി നിമീഷും പ്രതി ചേർക്കപ്പെട്ട പൊലീസുകാരും പെൺവാണിഭ കേന്ദ്രം നടത്തുന്നു എന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം.
പൊലീസുദ്യോഗസ്ഥരായ കെ.ഷൈജിത്തും കെ.സനിത്തും സാമ്പത്തിക ലാഭമുണ്ടാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രതി ചേർത്തതിന് പിന്നാലെ ഇരുവരെയും സസ്പെന്‍ഡ് ചെയ്തു.
Next Story
Adjust Story Font
16

